
വൈകുന്നേരം സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാനും വിരുന്നുകാര്‍ക്ക് വിളമ്പാനുമൊക്കെ സ്‌പെഷ്യലായി തയ്യാറിക്കിവയ്ക്കാവുന്ന ഒരു മധുരപലഹാരമാണ് സ്വിസ് റോള്‍. വളരെ എളുപ്പത്തില്‍ മുട്ടയും പഞ്ചസാരയും ഒക്കെ ചേര്‍ത്ത് രുചികരമായി ഇത് തയ്യാറാക്കുകയും ചെയ്യാം.
സ്വിസ് റോള്‍
ആവശ്യമുള്ള സാധനങ്ങള്‍
1 മൈദ-60 ഗ്രാം
2 മുട്ട-മൂന്നെണ്ണം
പഞ്ചസാര-80 ഗ്രാം
വാനില എസന്‍സ്-കാല്‍ ടീസ്പൂണ്‍
ചൂടുവെള്ളം-രണ്ട് ടേബിള്‍ സ്പൂണ്‍
ജാം-ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും എടുത്ത് അടിച്ചു പതപ്പിക്കുക. മൈദ അരിച്ചെടുത്ത് മുട്ടയിലേക്ക് ചേര്‍ത്ത് നന്നായി ഫോള്‍ഡ് ചെയ്ത് യോജിപ്പിച്ചെടുക്കുക. ശേഷം ചൂടുവെള്ളം ചേര്‍ത്തിളക്കുക. ബട്ടര്‍ പുരട്ടിയ സ്വിസ് റോള്‍ ടിന്നില്‍ ഈ കൂട്ടൊഴിച്ച് 205 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
പഞ്ചസാരപ്പൊടി ഒരു ബട്ടര്‍ പേപ്പറില്‍ വിതറി ചൂടോടെ ഈ പേപ്പറിലേക്ക് ,സ്വിസ് റോള്‍ കമഴ്ത്തുക. പേപ്പര്‍ മുകളില്‍നിന്ന് മാറ്റി റോള്‍ ചെയ്‌തെടുക്കുക. തണുത്ത ശേഷം തുറന്ന് ജാം തേയ്ക്കുക. പഞ്ചസാരപ്പൊടി തൂവി മുറിച്ച് വിളമ്പാം.
Content Highlights :How to prepare a delicious 'Sweet Swiss Roll'