
അടുത്ത ഐപിഎൽ സീസണിൽ ഇന്ത്യൻ സൂപ്പർ താരം കെ എൽ രാഹുൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി രാഹുലിനെ തട്ടകത്തിലെത്തിക്കാൻ കൊൽക്കത്ത സജീവമായി ശ്രമിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത, ഡൽഹി ക്യാപിറ്റൽസിൽ നിന്ന് ഉയർന്ന പ്രൊഫൈൽ ട്രേഡിനായി ലക്ഷ്യമിടുന്നെന്നാണ് റിപ്പോർട്ട്.
ലീഗിൽ നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് രാഹുൽ. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിൽ നിന്ന് 14 കോടി രൂപക്കാണ് രാഹുലിനെ ഡൽഹി തട്ടകത്തിലെത്തിച്ചത്. ഡൽഹിക്ക് വേണ്ടി കിടിലൻ പ്രകടനവും രാഹുൽ കാഴ്ച വെച്ചു. 13 മത്സരങ്ങളിൽ നിന്ന് 539 റൺസ് നേടാൻ താരത്തിനായി.
KKR fans, will you like to see KL Rahul playing for your team next season? 🤩#KKR #KLRahul #DC #IPL #CricketTwitter pic.twitter.com/Qhp13Q8KqM
— InsideSport (@InsideSportIND) July 31, 2025
നിലവിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളിൽ ഒരാളായ രാഹുലിനെ ട്രേഡ് ഡീലിൽ ടീമിലെത്തിക്കാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശ്രമം. രാഹുലിനെ സ്വന്തമാക്കാനായാൽ ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒരുമിച്ച് പരിഹാരം കാണാൻ കെകെആറിന് സാധിക്കും. ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഇന്ത്യൻ ഓപ്പണർ, ക്യാപ്റ്റൻ എന്നീ തലവേദനകൾ അവർക്ക് അവസാനിപ്പിക്കുകയും ചെയ്യാം.
Content Highlights: Kolkata Knight Riders Keen On Trading KL Rahul, Offers Captaincy Too For IPL 2026 : Report