തേങ്ങ വെള്ളം ആരോഗ്യത്തിന് അപകടമോ? റിപ്പോർട്ടുകൾ പറയുന്നതിങ്ങനെ

തേങ്ങ വെള്ളം അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും എന്ന് നോക്കാം

dot image

ഒരു ഗ്ലാസ് തേങ്ങ വെള്ളം കിട്ടിയാൽ കുടിക്കാതെ വിടുന്നവരല്ല നമ്മളാരും. തേങ്ങ വെള്ളം ആരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്, എതുകൊണ്ട് തന്നെ വേറെ ദോഷങ്ങളൊന്നുമില്ല എന്ന് കരുതി നമ്മൾ കിട്ടുന്നത്ര കുടിക്കും. എന്നാൽ തേങ്ങ വെള്ളം എല്ലാവർക്കും ഒരു പോലെ കുടിക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തേങ്ങവെള്ളത്തിൽ ധാരാളം ഇലക്ട്രൊലൈറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന ഒന്ന് കൂടിയാണ് തേങ്ങ വെള്ളം. എങ്കിലും അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെയാണ് തേങ്ങ വെള്ളത്തിന്റെ കാര്യവും. തേങ്ങ വെള്ളം അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും എന്ന് നോക്കാം.

തേങ്ങ വെള്ളത്തിന്റെ അമിത ഉപയോഗം ശരീരത്തിന് പലതരം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് വിദഗ്ധർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. തേങ്ങ വെള്ളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. കൂടാതെ പൊട്ടാസ്യത്തിന്റെ അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.

ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ അധിക തേങ്ങാവെള്ളം കുടിക്കുന്നത് ഒഴിവാക്കണം. അമിതമായ ഉപഭോഗം കുറച്ച് ആളുകളിൽ വയറുവേദനയ്ക്കും വയറു വീർക്കുന്നതിനും ഇടയാക്കും.

രക്തസമ്മർ‍ദം കൂടുതലുള്ള ആളുകൾ‌ തേങ്ങവെള്ളം അമിതമായി ഉപയോ​ഗിക്കരുതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തേങ്ങ വെള്ളത്തിൽ അമിതമായി അടങ്ങയിരിക്കുന്ന സോഡിയം സമ്മർദം കൂടാൻ കാരണമാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

പ്രമേഹമുള്ളവരും ഉപയോ​ഗിക്കാൻ പാടില്ലാത്ത ഒന്നാണ് വേങ്ങ വെള്ളമെന്ന് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നു. ഒരു കപ്പ് തേങ്ങാ വെള്ളത്തിൽ 6.26 ഗ്രാം പഞ്ചസാരയുണ്ട്. അതിനാൽ, പ്രമേഹരോഗികൾ തേങ്ങാ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. പ്രമേഹമുള്ളവർ ദിവസവും തേങ്ങാ വെള്ളം കുടിക്കരുത്. മറ്റ് ജ്യൂസുകൾ‌ കുടിക്കാൻ പറ്റാത്തതിനാൽ തേങ്ങ വെള്ളം കുടിച്ച് സന്തോഷിക്കുന്ന പ്രമേഹരോ​ഗികളുണ്ട്. എന്നാൽ ഇത് ശരീരത്തെ പ്രതികൂലമായി ബാധിക്കും.

Content Highlight; Who Should Avoid Coconut Water?

dot image
To advertise here,contact us
dot image