സൗദിയിൽ സ്വദേശിവത്ക്കരണം 94 ശതമാനത്തിൽ; തെഴിലില്ലായ്മ കുറഞ്ഞതായി മാനവ വിഭവശേഷി മന്ത്രാലയം

ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്

dot image

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ സ്വദേശിവത്ക്കരണം പാലിക്കുന്നതിന്റെ നിരക്ക് 94 ശതമാനത്തിലേക്ക് ഉയര്‍ന്നതായി മാനവ വിഭവശേഷി മന്ത്രാലയം. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളിലാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

സ്വദശിവത്ക്കരണം കൃത്യമായി നടപ്പിലാക്കാത്ത കമ്പനികളെ കണ്ടെത്തുന്നതിനായി മാനവ വിഭവശേഷി മന്ത്രാലയം തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുന്നുണ്ട്. ഇതിന്റെ കൂടി ഫലമായാണ് സ്വദേശിവത്കരണം പാലിക്കുന്ന കമ്പനികളുടെ നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്. പ്രത്യേക പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.

Content Highlights: Human Resources Ministry Raises Saudization Rates

dot image
To advertise here,contact us
dot image