ടിക്കറ്റ് നിരക്ക് പകുതിയോളം കുറച്ചിട്ടും രക്ഷയില്ല; എയർ ഇന്ത്യ വിമാനങ്ങളിൽ കയറാൻ മടിച്ച് യാത്രക്കാർ

എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കലുകളും യാത്രക്കാർ മറ്റ് മാർ​ഗങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.

dot image

വേനലവധിക്ക് ശേഷം മടങ്ങുന്ന യുഎഇ നിവാസികൾക്ക് ആശ്വാസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്കുകൾ. 50 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് എയർ ഇന്ത്യ വിമാനങ്ങളുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകുന്നുണ്ട്. മറ്റ് വിമാന സർവീസുകൾ വലിയ ടിക്കറ്റ് നിരക്കുകൾ ഇടാക്കുമ്പോൾ ഇടത്തരം യാത്രക്കാർക്ക് ഉൾപ്പെടെ എയർ ഇന്ത്യ വിമാനങ്ങളുടെ കുറഞ്ഞ ചാർജുകൾ വലിയ ആശ്വമാസമാണ്. എങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കലുകളും യാത്രക്കാർ മറ്റ് മാർ​ഗങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നുണ്ട്.

ജൂൺ 12-ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപെട്ടതിന് ശേഷം യാത്രക്കാർ എയർ ഇന്ത്യ വിമാനം തിരഞ്ഞെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു കത്തുകയായിരുന്നു. പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യ വിമാനം തകർന്നത്. 270 പേർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ഒരാൾ മാത്രമായിരുന്നു രക്ഷപ്പെട്ടത്.

അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച നിരവധി വീഡിയോകളിൽ, വിമാനങ്ങളിലെ എയർ കണ്ടീഷനിങ് തകരാറുകൾ, യാത്രക്കാർക്കുണ്ടാകുന്ന അസ്വസ്ഥതകൾ, ഫ്ലൈറ്റുകൾ വൈകുന്നത്, റദ്ദാക്കലുകൾ എന്നിവയെല്ലാം ചർച്ചയായിരുന്നു. എന്നാൽ വേ​ഗത്തിൽ വളരുന്ന എയർ ലൈനിന്റെ പ്രവർത്തനങ്ങളിൽ സ്വഭാവികമായും ചില പ്രശ്നങ്ങളുണ്ടാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി ഖലീജ് ടൈംസിനോട് പ്രതികരിച്ചത്. മികച്ച സേവനത്തിലൂടെയും വിശ്വാസ്യതയും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിന് എയർ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി വ്യക്തമാക്കി.

Content Highlights: Cheap Air India tickets lure UAE residents, but safety fears worry travellers

dot image
To advertise here,contact us
dot image