'നല്ല വാർത്ത വരുമെന്ന് ഉറപ്പു നൽകി'; പാക് പിടിയിലായ ജവാന്റെ ഭാര്യ കൊൽക്കത്തയിൽ തിരികെയെത്തി

പൂർണകുമാർഷായുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ശ്രമങ്ങളെക്കുറിച്ചും വ്യക്തത തേടിയാണ് രജനി ബംഗാളിലെ റിഷ്രയിൽ നിന്ന് പത്താൻകോട്ടിലേക്ക് യാത്രതിരിച്ചത്

dot image

കൊൽക്കത്ത: അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ ഭാര്യ കമാൻഡിംഗ് ഓഫീസറുമായി കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കൊൽക്കത്തയിൽ തിരികെയെത്തി. തന്റെ ഭർത്താവ് പൂർണകുമാർ ഷാ സുരക്ഷിതനാണെന്നും ഉടൻ തന്നെ തിരിച്ചെത്തുമെന്നും കമാൻഡിംഗ് ഓഫീസർ ഉറപ്പുനൽകിയതായി ജവാന്റെ ഭാര്യ രജനി മാധ്യമങ്ങളോട് പറഞ്ഞു.

പൂർണകുമാർഷായുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ശ്രമങ്ങളെക്കുറിച്ചും വ്യക്തത തേടിയാണ് രജനി ബംഗാളിലെ റിഷ്രയിൽ നിന്ന് പത്താൻകോട്ടിലേക്ക് യാത്രതിരിച്ചത്. പൂർണകുമാറിന്റെ മോചനം ഉറപ്പാക്കാൻ സേന സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഇന്ന് തിരികെ വരികയായിരുന്നു. ഫിറോസ്പൂരിലെ കമാൻഡിംഗ് ഓഫീസറുമായുള്ള കൂടിക്കാഴ്ചയിൽ താൻ തൃപ്തയാണെന്ന് രജനി പറഞ്ഞു.

നേരത്തെ പൂർണഗർഭിണിയായ രജനിയുടെ കുടുംബവും പത്താൻകോട്ടിൽ എത്തുകയും തുടർന്ന് ഫിറോസ് പൂരിലേക്ക് എത്തുകയുമായിരുന്നു. അടുത്ത ദിവസങ്ങളിൽ ചില നല്ല വാർത്തകൾ പുറത്തുവരുമെന്ന് ബുധനാഴ്ച ബിഎസ്എഫ് ഉദ്യോഗസ്ഥർ രജനിയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കമാൻഡിംഗ് ഓഫീസറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തനിക്ക് ശുഭാപ്തി വിശ്വാസം കൂടിയെന്നും, തന്റെ ഭർത്താവിന്റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാകുമെന്നും രജനി പ്രതികരിച്ചു. പൂർണത്തെ ഉടൻ തന്നെ പാകിസ്ഥാൻ റേഞ്ചേഴ്സ് കൈമാറുമെന്ന് അധികൃതർ തനിക്ക് സൂചന നൽകിയെന്നും രജനി പറഞ്ഞു.

ഡ്യൂട്ടിക്കിടെ കഴിഞ്ഞ ബുധനാഴ്ചയാണ് കോൺസ്റ്റബിൾ റാങ്കിലുള്ള പൂർണം കുമാർ ഷായെ പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തിലാണ് പൂർണം അതിർത്തി കടന്നത്. തുടർന്ന് പാകിസ്താൻ റേഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമാണ് പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.

content highlights : he's safe; likely to return soon; pregnant wife of bsf jawan

dot image
To advertise here,contact us
dot image