'സംവരണവിരുദ്ധം, ആർഎസ്എസ് റിക്രൂട്ട്മെൻ്റ്'; 'ലാറ്ററൽ എൻട്രി'ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

യുപിഎസ്സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണിതെന്നും രാഹുൽ പറഞ്ഞു

'സംവരണവിരുദ്ധം, ആർഎസ്എസ് റിക്രൂട്ട്മെൻ്റ്'; 'ലാറ്ററൽ എൻട്രി'ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
dot image

ദില്ലി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പ്രക്രിയയാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

യുപിഎസ്സി വഴി ഉദ്യോഗസ്ഥർ നിയമിതരാകേണ്ട ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിന്റെ നടപടിക്രമങ്ങൾ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം 'രാഷ്ട്രീയ സ്വയംസേവക് സംഘ'ത്തിലൂടെ പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെ സുപ്രധാന തസ്തികകളിൽ ലാറ്ററൽ എൻട്രി വഴി നിയമനം നടത്തി എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

ഹേമ കമ്മിറ്റി റിപ്പോർട്ട്; നടി രഞ്ജിനിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

ഐഎഎസ് ഉദ്യോഗസ്ഥർ നിയമിതരാകേണ്ട തസ്തികകളിൽ ഇത്തരത്തിൽ കരാർ നിയമനം നടക്കുന്നത് യുപിഎസ്സിക്ക് തയ്യാറെടുക്കുന്ന പ്രതിഭാധനരായ യുവാക്കളുടെ അവകാശങ്ങൾ കവർന്നെടുക്കലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പ്രതികരണത്തിൽ, കോർപ്പറേറ്റുകൾ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്ത് വരുന്നുവെന്നും രാഹുൽ ആരോപിച്ചു. ചില കോർപ്പറേറ്റുകളുടെ പ്രതിനിധികൾ പ്രധാന സർക്കാർ സ്ഥാനങ്ങൾ കൈവശം വച്ചുകൊണ്ട് എന്തുചെയ്യുമെന്നതിൻ്റെ പ്രധാന ഉദാഹരണമാണ് സെബി, അവിടെ ആദ്യമായി സ്വകാര്യമേഖലയിൽ നിന്നുള്ള ഒരാളെ ചെയർപേഴ്സണാക്കിയെന്നും രാഹുൽ വിമർശിച്ചു. ഇത് തീർത്തും ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണമാണെന്നും രാഹുൽ വിമർശിച്ചു.

dot image
To advertise here,contact us
dot image