'BJP നേതാക്കൾ എൻ്റെ കാറിന് നേരെ മുട്ടകളും കല്ലുകളും എറിഞ്ഞു, പൊലീസ് ഇവർക്ക് കൂട്ട് നിൽക്കുന്നു'; മഹുവ മൊയ്ത്ര

കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും തന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും മഹുവ മൊയ്ത്ര

'BJP നേതാക്കൾ എൻ്റെ കാറിന് നേരെ മുട്ടകളും കല്ലുകളും എറിഞ്ഞു, പൊലീസ് ഇവർക്ക് കൂട്ട് നിൽക്കുന്നു'; മഹുവ മൊയ്ത്ര
dot image

കൊൽക്കത്ത: ഒരു കൂട്ടം ബിജെപി നേതാക്കള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കാളിഗഞ്ചില്‍ വെച്ച് ഒരു കൂട്ടം ബിജെപി അനുയായികള്‍ തന്റെ കാറിനും വാഹനവ്യൂഹത്തിനും നേരെ കല്ലുകളും മുട്ടകളും എറിഞ്ഞതായാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുടെ പരാതി. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും തന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് മഹുവ മൊയ്ത്ര രംഗത്ത് വന്നത്.

ബിജെപി അനുയായികളുടെ ആക്രമണത്തെ അപലപിച്ച മഹുവ മൊയ്ത്ര സുപ്രീം കോടതിയോടും കൊല്‍ക്കത്ത ഹൈക്കോടതിയോടും ഇത് കാണുന്നുണ്ടോയെന്നും ചോദിച്ചു. ജസ്റ്റിസ് ദീപങ്കര്‍ ദത്ത, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ മഹുവ മൊയ്ത്രയുടെ വീഡിയോയില്‍ പ്രത്യേകായി പരാമര്‍ശിക്കുന്നുണ്ട്. സുരക്ഷയ്ക്കായി ഹൈക്കോടതി നിയോഗിച്ച പശ്ചിമ ബംഗാള്‍ പൊലീസ് ബിജെപിയുമായി ഒത്തുചേര്‍ന്ന് എന്നെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു. കോടതി ഉത്തരവിട്ട സുരക്ഷാ ക്രമീകരണങ്ങള്‍ അവഗണിച്ചെന്നാണ് ആരോപണം. കോടതിയലക്ഷ്യമാണ് നടന്നതെന്നും മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി.

Content Highlights: Trinamool Congress MP Mahua Moitra has alleged that a group of BJP leaders attempted to attack her.

dot image
To advertise here,contact us
dot image