'കറന്റില്ലാത്തതിനാൽ പലതവണ വിളിച്ചു, പ്രകോപിതരായ KSEB ഉദ്യോഗസ്ഥർ വീട്ടിലെത്തി മർദ്ദിച്ചു'; പരാതിയുമായി ദമ്പതികൾ

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്

'കറന്റില്ലാത്തതിനാൽ പലതവണ വിളിച്ചു, പ്രകോപിതരായ KSEB ഉദ്യോഗസ്ഥർ വീട്ടിലെത്തി മർദ്ദിച്ചു'; പരാതിയുമായി ദമ്പതികൾ
dot image

പാലക്കാട്: കെഎസ്ഇബി ജീവനക്കാര്‍ വീട്ടില്‍ കയറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. കയറമ്പാറ മൂര്‍ക്കനാട് വീട്ടില്‍ ജേക്കബ്, ഭാര്യ ലത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
കറന്റ് വരാത്തത് എന്താണെന്ന് ചോദിച്ച് പലതവണ കെഎസ്ഇബി ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പരിക്കേറ്റ ജേക്കബ് പറയുന്നത്.

ജേക്കബിന്റെ വീട്ടില്‍ ഒരു കിടപ്പ് രോഗിയുണ്ട്. ഉച്ചയ്ക്ക് മുന്‍പ് പോയ കറന്റ് എപ്പോള്‍ വരുമെന്ന് ചോദിച്ച് ആദ്യം കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെട്ടു. 10 മിനിറ്റിനുള്ളില്‍ വരുമെന്ന് മറുപടി ലഭിച്ചു. 20 മിനിട്ട് കഴിഞ്ഞിട്ടും വരാതായതോടെ വീണ്ടും വിളിച്ചു. ഫോണ്‍ എടുക്കാതെ ആയപ്പോള്‍ തുടരെത്തുടരെ ബന്ധപ്പെട്ടുവെന്നും അതില്‍ ജീവനക്കാര്‍ പ്രകോപിതരായെന്നും പിന്നാലെ ഇവര്‍ വീട്ടിലെത്തുകയായിരുന്നുവെന്നും ജേക്കബ് പറയുന്നു. ഇരുവരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസില്‍ കുടുംബം പരാതി നല്‍കി.

Content Highlights: kseb workers face complaint over alleged attack on married couple

dot image
To advertise here,contact us
dot image