ഷാഫി ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവ്, UDF ഭരണത്തില്‍ വലിയ പങ്കുണ്ട്; പിന്തുണച്ച് സന്ദീപ് വാര്യർ

'വിശ്രമമില്ലാതെ അദ്ദേഹം കേരളത്തിലുടനീളം ഓടിനടന്നു'

ഷാഫി ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവ്, UDF ഭരണത്തില്‍ വലിയ പങ്കുണ്ട്; പിന്തുണച്ച് സന്ദീപ് വാര്യർ
Sandeep warrier
dot image

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയില്‍ ഷാഫി പറമ്പിലിനെ പിന്തുണച്ച് സന്ദീപ് വാര്യര്‍. ഷാഫി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന നേതാവെന്നും യുഡിഎഫ് ഭരണത്തിലേറിയതില്‍ ഷാഫി നടത്തിയ പ്രവര്‍ത്തനത്തിന് വലിയ പങ്കുണ്ടെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

കോണ്‍ഗ്രസിലേക്ക് കടന്നുവന്ന ആദ്യ ദിനം മുതല്‍ സ്വന്തം കൂടപ്പിറപ്പിനെപ്പോലെ എന്നെ ചേര്‍ത്തുപിടിച്ച പ്രിയപ്പെട്ട സഹോദരനാണ് അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവിധ പിന്തുണയും നല്‍കി നിഴല്‍പോലെ അദ്ദേഹം കൂടെ നിന്നുവെന്നും സന്ദീപ് കുറിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഷാഫിയുടെ ഊര്‍ജ്ജസ്വലതയെയും സന്ദീപ് വാര്യര്‍ പ്രശംസിച്ചു.

വിശ്രമമില്ലാതെ അദ്ദേഹം കേരളത്തിലുടനീളം ഓടിനടന്നു. തൃക്കരിപ്പൂരില്‍ നടന്ന ഷാഫിയുടെ റോഡ് ഷോ നീണ്ടുനിന്നത് നാലര മണിക്കൂറോളമാണ്. അക്ഷരാര്‍ത്ഥത്തില്‍ ഒരു ജനസാഗരം തന്നെയാണ് അന്ന് അവിടെ ആര്‍ത്തിരമ്പിയത്.

ഇന്ന് 102 സീറ്റുകളുടെ തിളക്കമാര്‍ന്ന വിജയവുമായി യുഡിഎഫ് കേരളം ഭരിക്കുമ്പോള്‍, ആ ചരിത്രനേട്ടത്തിന് പിന്നില്‍ ഷാഫി നടത്തിയ അക്ഷീണ പ്രയത്‌നത്തിന് വലിയൊരു പങ്കുണ്ട്. അധികാരത്തിനപ്പുറം സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇത്രയേറെ സ്‌നേഹത്തോടെ സ്ഥാനം പിടിക്കുക എന്നത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. ഷാഫി പറമ്പില്‍ എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും ആ ജനകീയത തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Sandeep Varier praises Shafi Parambil for his strong public appeal, tireless election campaigning and significant contribution to the UDF's 102-seat victory in Kerala

dot image
To advertise here,contact us
dot image