എനിക്ക് ADHD ഉണ്ട്, അതത്ര കാര്യമായെടുക്കാന്‍ താല്‍പര്യമില്ല: പാര്‍വതി തിരുവോത്ത്

വരാനിരിക്കുന്ന മൂന്ന് വര്‍ഷം മുന്‍പൊന്നുമില്ലാത്ത രീതിയില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും പാര്‍വതി

എനിക്ക് ADHD ഉണ്ട്, അതത്ര കാര്യമായെടുക്കാന്‍ താല്‍പര്യമില്ല: പാര്‍വതി തിരുവോത്ത്
Parvathy Thiruvothu
dot image

കൊച്ചി: തനിക്ക് എഡിഎച്ച്ഡി ഉണ്ടെന്നും എന്നാലതിനെ അത്ര കാര്യമായെടുക്കാന്‍ താല്‍പര്യമില്ലെന്നും നടി പാര്‍വ്വതി തിരുവോത്ത്. രഞ്ജിനി ഹരിദാസിന്റെ 'ദ ഗ്രീന്‍ റൂം സീസണ്‍-2' എന്ന യൂട്യൂബ് ചാനല്‍ പരിപാടിയിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 'എനിക്ക് എഡിഎച്ച്ഡി ഉണ്ട്. പക്ഷേ, അതിനെ വലിയൊരു സംഭവമായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', അവര്‍ പറഞ്ഞു.

'എന്നെ സംബന്ധിച്ചിടത്തോളം സമയം ഇലാസ്റ്റിക് പോലെയാണ്. എനിക്ക് വേണമെങ്കിൽ സമയം വലിച്ചുനീട്ടാൻ കഴിയും. അതിനർത്ഥം വിശ്രമം ഇല്ലെന്നല്ല. എനിക്ക് വിശ്രമത്തിന് ആവശ്യമായ സമയം എപ്പോഴാണെങ്കിലും ഞാൻ കണ്ടെത്തും’, പാർവതി പറഞ്ഞു.

മുന്‍പ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് റൂമെത്തിയാല്‍ താന്‍ ആരോടും സംസാരിക്കില്ലായിരുന്നു. ഇത് പക്ഷേ അന്നത്തെ പാര്‍വതിയില്‍ വര്‍ക്ക് ചെയ്യുമായിരുന്നു. കുറേ കാര്യങ്ങള്‍ പഠിക്കാനും അതിലൂടെ കഴിയുമായിരുന്നു. ഇപ്പോള്‍ താന്‍ തിരിച്ചെത്തിയാല്‍ പാര്‍ട്ടിക്ക് പോകുമെന്നും അവര്‍ പറഞ്ഞു.

വരാനിരിക്കുന്ന മൂന്ന് വര്‍ഷം മുന്‍പൊന്നുമില്ലാത്ത രീതിയില്‍ കഠിനാധ്വാനം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും പാര്‍വതി പറഞ്ഞു. 2022 ൽ ഉള്ളൊഴുക്ക്, ധൂത എന്നീ രണ്ട് പ്രോജക്ടുകൾ മാത്രമേ താൻ ചെയ്തിരുന്നുള്ളൂ. 2023 ൽ തങ്കലാൻ എന്ന ചിത്രത്തിനായി 75 ദിവസം മാത്രമേ താൻ ജോലി ചെയ്തുള്ളൂ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ഒരേസമയം നിരവധി പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം അതിരുകള്‍ ഭേദിക്കാന്‍ തീരുമാനിച്ചു. പുതിയ അവസരങ്ങള്‍ തേടാനും റിസ്‌ക്കുകള്‍ എടുക്കാനും മുന്‍കാലങ്ങളില്‍ മടിയുണ്ടായിരുന്നുവെന്നും എന്നാല്‍ ഇന്ന് താന്‍ അതിനെ മറികടന്നുവെന്നും പാര്‍വതി പറയുന്നു.

Parvathy Thiruvothu
പാർവതി തിരുവോത്ത്

റിസ്‌ക് എടുക്കുന്നതിലുള്ള മടി മറികടക്കുന്നതിനെക്കുറിച്ചും പുതിയ അവസരങ്ങൾ തേടുന്നതിനെക്കുറിച്ചും പാർവതി സംസാരിച്ചു. പരാജയത്തെ ഭയപ്പെടരുതെന്നും, ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിൽ പോലും ചെയ്യണമെന്ന് തോന്നുന്നത് ചെയ്ത് മുന്നോട്ട് പോകണമെന്ന് താൻ സ്വയം ഓർമ്മിപ്പെടുത്തുമെന്നും അവർ പറഞ്ഞു.

Content Highlights: parvathy thiruvothu talks about adhd and her approach to it

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us