കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകി, ഇനി ശമ്പളം കൂട്ടേണ്ടത് കമ്പനികൾ; നരേന്ദ്ര മോദി

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കമ്പനികള്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നില്ലെന്നും മോദി

കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകി, ഇനി ശമ്പളം കൂട്ടേണ്ടത് കമ്പനികൾ; നരേന്ദ്ര മോദി
dot image

ന്യൂഡല്‍ഹി: കോര്‍പ്പറേറ്റ് നികുതി ഇളവുകള്‍ ലഭിച്ചിട്ടും പല കമ്പനികളും ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയും പുതിയ തൊഴിലവസരങ്ങളും നല്‍കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മേഖലയ്ക്ക് ആവശ്യമായ നികുതി ഇളവുകള്‍ നല്‍കുമ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് മാറേണ്ടതുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കമ്പനികള്‍ ആനുകൂല്യങ്ങള്‍ കൈമാറുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ന്യൂഡല്‍ഹിയില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (FICCI) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി സര്‍ക്കാര്‍ കുറച്ചതും വാര്‍ഷിക വരുമാനം 12 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കിയതും മോദി ഓര്‍മിപ്പിച്ചു.

'12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കി. എന്നാല്‍ നിങ്ങള്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചോ? അവരുടെ ശമ്പളം കൂട്ടിയോ? ഇല്ല. എല്ലായ്‌പ്പോഴും നിങ്ങളുടെ നിലപാട് ഇങ്ങനെയാണ് ' മോദി കുറ്റപ്പെടുത്തി. സാമ്പത്തിക വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ പോരെന്നും കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

modi at ficci

12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നല്‍കിയ ആദായനികുതി ഇളവ് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇത് വിപണിയില്‍ ആവശ്യകത ഉയര്‍ത്തുന്നതിനും ബിസിനസ് വികസനത്തിനും വഴിയൊരുക്കമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍, സംരംഭകര്‍, ചെറുകിട വ്യവസായങ്ങള്‍, നികുതിദായകര്‍ എന്നിവരെ ആദരിക്കുന്ന രാജ്യത്തിനേ പുരോഗതി കൈവരിക്കാനാകൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഗുണനിലവാരമുളള പല ഉല്‍പ്പന്നങ്ങളെയും കയറ്റുമതി നിലവാരത്തിലുള്ളത് എന്ന് വിശേഷിപ്പിക്കുന്ന രീതിയുണ്ട്. നമ്മുടെ രാജ്യത്തെ ഉപഭോക്താക്കള്‍ക്കും ഉയര്‍ന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്. മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച വ്യാപാര കരാറുകള്‍ വ്യവസായികള്‍ പ്രയോജനപ്പെടുത്തണം. ഇത്തരം കരാറുകള്‍ ലോകത്തിലെ പ്രധാന വിപണികളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രവേശനം നല്‍കുകയും വലിയ അവസരങ്ങളങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: PM Modi urges companies to increase employee salaries and create more jobs, saying corporate tax benefits must translate into better opportunities for workers

dot image
To advertise here,contact us
dot image