

'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ എസ് ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഭൗമ. ഗോഥിക് ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ഴോണറില്‍ ഇറങ്ങിയ ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളും അതിലൂടെ ചുരുളഴിയുന്ന രഹസ്യങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ റെജിന്‍ എസ്. ബാബു. സിനിമയുടെ കഥയെയും ക്ലൈമാക്‌സിനെയും പറ്റിയുള്ള ചര്‍ച്ചകളെ കുറിച്ച് റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരിന്നു സംവിധായകന്‍.
'ശരിക്കും പറയുകയാണെങ്കില്‍ ഈ പറയുന്ന എക്‌സ്പ്ലനേഷന്‍ വീഡിയോസ് ഞാനും കണ്ടിരുന്നു. ഞാന്‍ ഞെട്ടുകയാണ് ചെയ്തത്. കാരണം നമ്മള്‍ പോലും ഉദ്ദേശിക്കാത്ത പല കാര്യങ്ങളും ലയേഴ്‌സായിട്ട് കണ്ടുപിടിച്ച് അവര്‍ വീഡിയോസ് ചെയ്യുന്നത് ശരിക്കും ആ സിനിമയുടെ വിജയമാണ്. ആളുകള്‍ ഞാന്‍ ഉദ്ദേശിച്ചത് അല്ലെങ്കില്‍ പോലും അത്തരം എലമെന്റ്‌സ് അവര്‍ പറയുന്നത് ശരിയാണെന്ന് നമുക്ക് സമ്മതിക്കാനേ പറ്റുകയുള്ളൂ. ആളുകള്‍ ഇത് ചര്‍ച്ച ചെയ്യണമെങ്കില്‍ പ്രത്യേകിച്ച് ഈ പറഞ്ഞ വീഡിയോയൊക്കെ, അതിനുവേണ്ടി എഫേര്‍ട്ടിട്ട് റിസര്‍ച്ച് ചെയ്തിട്ടാണെന്ന് എനിക്ക് തോന്നുന്നു. സ്‌ക്രിപ്റ്റിന് പോലും അത്ര റിസര്‍ച്ച് ഞാന്‍ ചെയ്തിട്ടില്ല.
എനിക്ക് തോന്നുന്നു മണിച്ചിത്രത്താഴ് സിനിമ ഇറങ്ങിയിട്ട് ഇതുപോലെ ആ കാലത്ത് ഈ സോഷ്യല്‍ മീഡിയയിലുള്ള മൂവി സ്ട്രീറ്റിലും സിനിമ പാരഡൈസിലുമൊക്കെ ഒരുപാട് ഡിസ്‌കഷന്‍ നടന്നിരുന്നു. ആ റൈറ്റര്‍ പോലും ചിന്തിക്കാത്ത രീതിയില്‍ അവര്‍ സിനിമയെ പറ്റി എഴുതിയിരുന്നു. അന്ന് അതിന്റെ റൈറ്റര്‍ ആയിരുന്ന മധു മുട്ടം സാര്‍ ഒരു കമന്റ് ഇട്ടു, 'ചില സിനിമകള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ റൈറ്ററിന്റെ മുകളില്‍ റിവ്യൂവേഴ്‌സ് വരുന്നു' എന്നുള്ള രീതിയിലായിരുന്നു അത്. എന്നാല്‍ ഞാന്‍ ഇത് സിനിമയുടെ വിജയമായിട്ടേ കാണുന്നുള്ളൂ.
അത്തരം റിസര്‍ച്ചുകളൊക്കെ ആള്‍ക്കാര്‍ ചെയ്യണമെങ്കില്‍ അത്രയും ഇന്‍വോള്‍വ്ഡായിട്ട് സിനിമ കണ്ടതുകൊണ്ടായിരിക്കുമെന്നും അതൊരു ഡിസ്‌കഷന്‍ പോയിന്റായിട്ട് നില്‍ക്കുന്നതാണ് തനിക്കിഷ്ടമാണ്. സിനിമയുടെ ഉദ്ദേശം അത് ആളുകളിലേക്ക് എത്തിക്കുകയും അതൊരു ചര്‍ച്ചാവിഷയം ആവുക എന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ഒരു ഫാക്ടറില്‍ ഭൗമ അതില്‍ വിജയിച്ചിട്ടുണ്ട് എന്നാണ് തനിക്ക് ഇത്തരം വീഡിയോസ് കാണുമ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Director Rejil S. Babu on 'Bouma' Cinema-Interview