'ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം'; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി

16 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ കാര്യമായ പക്വത കൈവരിക്കുന്നുണ്ടെന്ന് കോടതി

'ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് പരിഗണിക്കണം'; നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
dot image

കൊച്ചി: ജുവനൈല്‍ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. നിയമഭേദഗതി നിയമനിര്‍മാണ സഭകള്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ആവശ്യപ്പെട്ടു. 16 വയസ്സാകുമ്പോഴേക്കും കുട്ടികള്‍ കാര്യമായ പക്വത കൈവരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ഗൗരവമായി കാണണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി പ്രായം മാറുന്നുണ്ട്. 23 ന് താഴെ പ്രായമുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർ‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർദ്ദശം. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടവും കോടതി പരാമർശിച്ചു.

കേരള അബ്കാരി നിയമത്തിലെ സെക്ഷൻ 15A, 15B എന്നിവ പ്രകാരം 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബാറുകളിലും മറ്റും ഇത് ലംഘിക്കപ്പെടുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 18 വയസ്സിന് താഴെയുള്ളവർ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ മാരകമായ അപകടങ്ങൾ കോടതി പരാമർശിച്ചു. നിയമത്തിലെ വ്യവസ്ഥകൾ നിലനിൽക്കെ പ്രായപൂർത്തിയാകാത്തവർക്ക് മദ്യം എളുപ്പത്തിൽ ലഭിക്കുന്ന സാഹചര്യം പൊതുസുരക്ഷയെ ബാധിക്കുന്നതാണ്. വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

Content Highlights: juvenile justice age limit reduction from 18 to 16 high court recommendation

dot image
To advertise here,contact us
dot image