'ബാലഗോകുലത്തിൻ്റെ ആശയങ്ങൾ കുത്തിവെക്കാൻ വിദ്യാലയങ്ങളുടെ വാതിലുകൾ RSS-ന് തുറന്നുകൊടുത്തിരിക്കുന്നു'

ഇ ഡിപ്പേടി ഒരു പാര്‍ട്ടിയെ ഇത്രമാത്രം ബിജെപിക്ക് വിധേയപ്പെടുത്തുമോയെന്നും ജലീൽ ചോദിച്ചു

'ബാലഗോകുലത്തിൻ്റെ ആശയങ്ങൾ കുത്തിവെക്കാൻ വിദ്യാലയങ്ങളുടെ വാതിലുകൾ RSS-ന് തുറന്നുകൊടുത്തിരിക്കുന്നു'
dot image

കൊച്ചി: സ്‌കൂളുകളില്‍ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനത്തിനെതിരെ സിപിഐഎം നേതാവ് കെ ടി ജലീല്‍. കുട്ടികള്‍ അറിയാതെ അവരിലേക്ക് ബാലഗോകുലത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വാതിലുകളാണ് ആർഎസ്എസിന് ലീഗ് തുറന്നു കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇ ഡിപ്പേടി ഒരു പാര്‍ട്ടിയെ ഇത്രമാത്രം ബിജെപിക്ക് വിധേയപ്പെടുത്തുമോയെന്നും ജലീൽ ചോദിച്ചു. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരില്‍ ആർഎസ്എസും ബിജെപിയുടെ പോഷകസംഘടനകളും കയറി നിരങ്ങുകയാണെന്നും ജലീൽ ആരോപിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരളത്തെ RSS-ന്റെ പറുദീസയാക്കാന്‍ ലീഗിന്റെ പച്ചക്കൊടി! കേരളത്തിലെ UDF സര്‍ക്കാരില്‍ RSS-ഉം, BJP പോഷകസംഘടനകളും കയറി നിരങ്ങുകയാണ്. മൂന്ന് MLA-മാരുള്ള BJP കേരളം അടക്കി വാഴുന്നതാണ് കാണുന്നത്. ലീഗിന്റെ വകുപ്പുകളില്‍ RSS-നെ കയറൂരി വിട്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ ദേശീയ അദ്ധ്യാപക ഫൗണ്ടേഷന്റെ ജനറല്‍ സെക്രട്ടറിയായി പത്തരമാറ്റ് സംഘി ഡോ: അനൂപിനെ നിയമിച്ചിട്ട് ദിവസങ്ങളേ ആയുള്ളൂ.

ഇപ്പോഴിതാ RSS-ന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ബാലഗോകുലത്തിന്റെ സ്‌കോളര്‍ഷിപ്പ് പരീക്ഷ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലും അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലും നടത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. കുട്ടികള്‍ അറിയാതെ അവരിലേക്ക് ബാലഗോകുലത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ വാതിലുകളാണ് RSS-ന് ലീഗ് തുറന്നു കൊടുത്തിരിക്കുന്നത്. ഈഡിപ്പേടി ഒരു പാര്‍ട്ടിയെ ഇത്രമാത്രം BJP-ക്ക് വിധേയപ്പെടുത്തുമോ?

സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യംഗ് സ്‌കോളര്‍ എക്‌സാം എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി.

പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയില്‍പ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ആര്‍എസ്എസ് മാസിക അടിസ്ഥാനമാക്കി ആദ്യമായിട്ടാകാം സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയില്‍പ്പീലി.

യുഡിഎഫ് ഭരിക്കുമ്പോള്‍ ഇതൊന്നും അത്ഭുതകരമായി തോന്നുന്നില്ലെന്ന് വി കെ സനോജ് എംഎല്‍എ പ്രതികരിച്ചു. കാരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കാലടിയിലെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ സംഘപരിവാര്‍ വിധേയത്വം ആണ്. സിസ തോമസിന് വേണ്ടിയാണ് റോജി എം ജോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാത്രമെ ബിജെപിക്ക് ഉള്ളൂവെങ്കിലും കേരളത്തിലെ ഭരണത്തില്‍ എങ്ങനെ ഇടപെടണമെന്ന ആര്‍എസ്എസ് പദ്ധതി ബുദ്ധിമുട്ടിലാതെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെന്നും സനോജ് ആരോപിച്ചു.

Content Highlights: kt jaleel opposes sangh parivar publication scholarship contest in schools

dot image
To advertise here,contact us
dot image