ബോർഡ്-കോർപ്പറേഷൻ ചർച്ച:'അവഗണന തുടർന്നാൽ ഹൈക്കാമാൻ്റിന് പരാതി നൽകും'; അമർഷം വ്യക്തമാക്കി എ ഗ്രൂപ്പ്

അതൃപ്തി പരസ്യമാക്കിയ എംഎം ഹസൻ എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിൽ എല്ലാവർക്കും അതൃപ്തി ഉണ്ടെന്ന് വ്യക്തമാക്കി

ബോർഡ്-കോർപ്പറേഷൻ ചർച്ച:'അവഗണന തുടർന്നാൽ ഹൈക്കാമാൻ്റിന് പരാതി നൽകും'; അമർഷം വ്യക്തമാക്കി എ ഗ്രൂപ്പ്
dot image

തിരുവനന്തപുരം: ബോർഡ് - കോർപ്പറേഷൻ ചർച്ചകളിൽ നിന്ന് മാറ്റി നിർത്തിയതിൽ അമർഷം വ്യക്തമാക്കി കോൺഗ്രസ് എ ഗ്രൂപ്പ്. എ ഗ്രൂപ്പിനെ അവഗണിക്കുന്നതായാണ് പരാതി. അവഗണന തുടർന്നാൽ ഹൈക്കമാന്റിന് പരാതി നൽകുമെന്നും എ ഗ്രൂപ്പ് വ്യക്തമാക്കി. കെപിസിസി വർക്കിങ് പ്രസിഡന്റുമാരെ നോക്കുകുത്തിയാക്കിയെന്നും പരാതിയുണ്ട്. അതൃപ്തി പരസ്യമാക്കിയ എംഎം ഹസൻ എ ഗ്രൂപ്പിന് മാത്രമല്ല, പാർട്ടിയിൽ എല്ലാവർക്കും അതൃപ്തി ഉണ്ടെന്ന് വ്യക്തമാക്കി. എത്രയും പെട്ടെന്ന് തീരുമാനം വേണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.

വിഷത്തിൽ പരാതിയുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അതൃപ്തി അറിയിക്കുമെന്നും നേതാക്കാൾ അറിച്ചിട്ടുണ്ട്. എ ഗ്രൂപ്പിൽ നേതാക്കള്‍ അടുത്ത കാലത്ത് ഇതു പോലെ ഒന്നിച്ചൊരു നീക്കം നടത്തിയിട്ടില്ല.

Also Read:

ബോർഡ് - കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടം ലഭിക്കാത്തതിലും കൂടിയാലോചനകൾ നടത്താത്തതിലും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ് നേക്കാൾ മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. മന്ത്രി പി സി വിഷ്ണു നാഥ്, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ, കെ സി ജോസഫ്, എം എം ഹസന്നൻ, ബെന്നി ബെഹനാൻ എന്നിവരായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ചർച്ചകളിൽ പങ്കാളിത്തം ലഭിക്കാത്തതിൽ, കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കും അതൃപ്തിയുണ്ട്.

The Congress A Group Leaders
പരാതിയുമായി എ ഗ്രൂപ്പ് നേതാക്കൾ

മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചർച്ച നടത്തി തീരുമാനമെടുക്കുന്നതാണു കോൺഗ്രസിലെ കീഴ്‌വഴക്കമെന്ന് വി ഡി സതീശൻ മുൻപ് പറഞ്ഞത് ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ രമേശ് എങ്ങനെയാണ് യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് വ്യക്തമാക്കിയാണ് നേതാക്കൾ ഇക്കാര്യങ്ങൾ പറഞ്ഞത്. അദ്ദേഹം യോഗത്തിൽ പങ്കെടുക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുത്തത്.

Also Read:

ബോര്‍ഡ് - കോർപറേഷൻ വിഭജനത്തിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൌസിൽ ചർച്ച നടത്തിയത്. എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി. ബോർഡ് വിഭജനത്തിൽ കോണ്‍ഗ്രസിന് എത്രത്തോളം സ്ഥാനമാനങ്ങൾ കിട്ടുമെന്ന് അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. ആരെയൊക്കെ നിയമിക്കുമെന്ന് അറിയുന്നില്ല, മാനദണ്ഡങ്ങൾ അറിയുന്നില്ല എന്നെല്ലാമാണ് ആക്ഷേപം. അവഗണന തുടരെ തുടരെ ഉണ്ടാകുന്നു എന്നാണ് എ ഗ്രൂപ്പിന്‍റെ വിലയിരുത്തൽ. 

Content Highlights: The Congress A Group has expressed displeasure over being excluded from discussions on board and corporation appointments, highlighting differences within the party.

dot image
To advertise here,contact us
dot image