കിവീസിനെതിരായ ടെസ്റ്റ്; ഇന്ത്യൻ ടീമിൽ നിന്ന് കുൽദീപ് പുറത്ത്; പകരക്കാരനായി ബ്രാർ

നിലവിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബ്രാറിന് തുണയായത്

കിവീസിനെതിരായ ടെസ്റ്റ്;  ഇന്ത്യൻ ടീമിൽ നിന്ന് കുൽദീപ് പുറത്ത്; പകരക്കാരനായി ബ്രാർ
dot image

ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിത മാറ്റം. പേസ് ബൗളര്‍ ഗുർനൂർ ബ്രാറിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ, സ്പിന്നർ കുൽദീപ് യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കി.

നിലവിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബ്രാറിന് തുണയായത്. ഏകദിനത്തിലെ നിരാശാജനകമായ ബൗളിംഗാണ് കുൽദീപിന് തിരിച്ചടിയായത്.

ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് 26-കാരനായ ഗുർനൂർ ബ്രാർ. മൂന്ന് മത്സരങ്ങളിൽ നിന്ന് 15.89 ശരാശരിയിൽ ഒൻപത് വിക്കറ്റുകളാണ് ബ്രാര്‍ വീഴ്ത്തിയത്. നാലാം ഏകദിനത്തിൽ ഇന്ത്യൻ വമ്പൻ തോല്‍വി വഴങ്ങിയെങ്കിലും 10 ഓവറിൽ 69 റൺസ് വഴങ്ങി ബ്രാർ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു.

ടെസ്റ്റ് ടീമിനൊപ്പം ചേരുന്നതിനാൽ ഞായറാഴ്ച നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബ്രാർ കളിക്കില്ല. ഏകദിന ടീമിൽ ഗുര്‍നൂറിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങളിലും പുറത്തിരുന്ന കുൽദീപിന് നാലാം മത്സരത്തിലാണ് അവസരം ലഭിച്ചത്. എന്നാൽ എട്ട് ഓവറിൽ വിക്കറ്റൊന്നും നേടാതെ 73 റൺസാണ് കുല്‍ദീപ് വഴങ്ങിയത്.

content highlights:kuldeep yadav ruled out new zealand test series brar replaces

dot image
To advertise here,contact us
dot image