'Tovi…ഞങ്ങളുടെ വിക്ടർ ആയതിന് നന്ദി, Scene is our little love letter to Malayalam Cinema!'; Suriya

സൂര്യ കുറിപ്പിനൊപ്പം ടൊവിനോയുടെ വിക്ടർ എന്ന കഥാപാത്രത്തിന്റെ ചെറിയ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്

'Tovi…ഞങ്ങളുടെ വിക്ടർ ആയതിന് നന്ദി, Scene is our little love letter to Malayalam Cinema!'; Suriya
dot image

സീൻ സിനിമയുടെ മഹാവിജയ തിളക്കത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി നടൻ സൂര്യ. ടൊവിനോ തോമസ് ചിത്രത്തിൽ ചെയ്ത കാമിയോ വേഷത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് തുടങ്ങിയത്. മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട സഹതാരങ്ങൾക്കും, സാങ്കേതിക പ്രവർത്തകർക്കും സീൻ എന്ന ചിത്രത്തിന് വേണ്ടി ഒപ്പം നിന്നവർക്കും സൂര്യ നന്ദി പറഞ്ഞു. കൂടാതെ മലയാള സിനിമയ്ക്ക് ഉള്ള ഒരു ചെറിയ ലവ് ലെറ്റർ ആണെന്നും സൂര്യ കൂട്ടിച്ചേർത്തു.

Also Read:

'പ്രിയപ്പെട്ട ടൊവിനോ, ഞങ്ങളുടെ വിക്ടർ ആയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അങ്ങേയറ്റം സ്നേഹത്തോടും വലിയ മനസ്സോടും കൂടിയാണ് നിങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമായത്. അത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും വിലമതിക്കാനാവാത്തതുമാണ്. അതോടൊപ്പം, മലയാള സിനിമയിലെ എന്റെ പ്രിയപ്പെട്ട സഹതാരങ്ങൾക്കും, സാങ്കേതിക പ്രവർത്തകർക്കും, മറ്റ് അണിയറപ്രവർത്തകർക്കും #Scene എന്ന ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്നതിന് ഹൃദയം നിറഞ്ഞ നന്ദി. It’s our little love letter to Malayalam Cinema!', സൂര്യ കുറിച്ചു.

സൂര്യ കുറിപ്പിനൊപ്പം ടൊവിനോയുടെ വിക്ടർ എന്ന കഥാപാത്രത്തിന്റെ ചെറിയ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീന്‍. ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.

Also Read:

സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.

Content Highlights: Suriya wrote a heartfelt note thanksgiving to tovino thomas and success of scene

dot image
To advertise here,contact us
dot image