സിസ തോമസ് പെരുംകള്ളി; ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടട്ടെ: എം ശിവപ്രസാദ്

കാലടി സര്‍വകലാശാലയിലെ സംഭവത്തില്‍ ഗവര്‍ണറും വൈസ് ചാന്‍സലറും കൂടിയാലോചന നടത്തിയതിന് ശേഷമാണ് വൈസ് ചാന്‍സലറെ ആക്രമിച്ചെന്ന കഥ വരുന്നതെന്ന് ശിവപ്രസാദ്

സിസ തോമസ് പെരുംകള്ളി; ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടട്ടെ: എം ശിവപ്രസാദ്
dot image

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും പരീക്ഷ എഴുതാന്‍ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്ന വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐ. പൂര്‍വ്വ ജന്മത്തില്‍ സിസ തോമസിനോട് സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ചോദിച്ചു. ഈ ജന്മത്തില്‍ ഒന്നും ചെയ്തതായി തങ്ങള്‍ക്കോ അന്വേഷണ കമ്മീഷന്‍ അംഗത്തിനോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയ അടക്കമുള്ളവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.

കാലടി സര്‍വകലാശാലയിലെ സംഭവത്തില്‍ ഗവര്‍ണറും വൈസ് ചാന്‍സലറും കൂടിയാലോചന നടത്തിയതിന് ശേഷമാണ് വൈസ് ചാന്‍സലറെ ആക്രമിച്ചെന്ന കഥ വരുന്നത്. ഗൂഢാലോചനയുടെ കേന്ദ്രം ലോക്ഭവനാണ്. റോജി എം ജോണും അറിഞ്ഞുകൊണ്ട് സിസ തോമസ് പുതിയ പരാതി നല്‍കി. സിസ തോമസ് ആക്രമിക്കപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടട്ടെ. ഗവര്‍ണര്‍, വിസി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ ഗൂഢാലോചനയാണ് ഈ കേസ്. പെരുംകള്ളിയാണ് സിസ തോമസ്. നാടകത്തെ അപരിഷ്‌കൃതം എന്ന് വിളിച്ചാല്‍ നാടകമുയര്‍ത്തുന്ന രാഷ്ട്രീയം ഇല്ലാതാവില്ല. രാജ്യത്ത് പ്രതിഷേധം നടത്തുന്നവരെ ആര്‍എസ്എസ് വിളിക്കുന്നത് അപരിഷ്‌കൃതരെന്നാണ്. കോണ്‍ഗ്രസ് ഇവിടെ ഉപയോഗിച്ചത് അതേ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.

പതിനാറ് വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് മഹാരാജാസില്‍ മിസ്രിയ ചോദിച്ചത്. റോജി എം ജോണ്‍ വിശ്വാസിയാണെങ്കില്‍ പോകേണ്ടത് ഡല്‍ഹിക്ക് അല്ല. കുരിശുമായി മലയാറ്റൂര്‍ മലകയറണം. രാഹുല്‍ ഗാന്ധി റോജി എം ജോണിന് നല്ലൊരു സ്റ്റഡി ക്ലാസ് എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക് വരുമ്പോള്‍ സൂക്ഷിക്കണം. ഈ നരഭോജികള്‍ സൈബറിടത്തില്‍ അവസരം ലഭിച്ചാല്‍ പ്രിയങ്കയെയും ആക്രമിക്കുമെന്നും ശിവപ്രസാദ് പറഞ്ഞു. കാലടി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിസിയുടെ പ്രതികാര നടപടി അടക്കമുള്ള വിഷയത്തില്‍ എസ്എഫ്‌ഐ നാളെ മുതല്‍ നിരാഹാര സമരം നടത്തുമെന്നും ശിവപ്രസാദ് അറിയിച്ചു.

മഹാരാജാസിലെ സംഭവത്തില്‍ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നഫീസത്തുല്‍ മിസ്രിയയും പ്രതികരിച്ചു. ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മറുപടി നല്‍കാമായിരുന്നു. സമാധാനപരമായാണ് ചോദ്യം ചോദിച്ചത്. എല്ലാവരും കൂടി സ്റ്റേജില്‍ കയറി ആക്രമിച്ചിട്ടില്ലെന്നും നഫീസത്തുല്‍ പറഞ്ഞു. ആ സംഭവത്തിന് പിന്നാലെ വ്യക്തിപരമായ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ട്. കുടുംബത്തിന്റെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യുകയാണ്. മറുചോദ്യം ഉന്നയിക്കാം. എന്നാല്‍ അതിന് പകരം ബുള്ളിയിങ് നടത്തുകയാണ്. സൈബര്‍ ആക്രമണത്തില്‍ പരാതി നല്‍കിയെന്നും നഫീസത്തുല്‍ പ്രതികരിച്ചു.

Content Highlights- M Shivaprasad has challenged sisa thomas to release CCTV footage to support her claim that she was attacked. His remarks have brought renewed attention to the controversy surrounding the alleged incident.

dot image
To advertise here,contact us
dot image