

ദുബായിയുടെ ഭാവി വികസന പദ്ധതികൾക്കും ഗവേഷണ രംഗത്തിനും കരുത്ത് പകരാൻ ‘നാദ് സബീൽ’ (Nad Zabeel) എന്ന പേരിൽ ദുബായ് ഫ്യൂച്ചർ റിസർച്ച് ഹബ് പ്രവർത്തനമാരംഭിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടുമുള്ള 30,000 ഗവേഷകരെയും വിദഗ്ദ്ധരെയും ആകർഷിച്ച് മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന സുപ്രധാന മേഖലകളിൽ വൻ മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഭാവി നേരിടാൻ കാത്തുനിൽക്കാതെ അതിനെ സ്വയം രൂപപ്പെടുത്തുകയാണ് വേണ്ടതെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. മാറ്റങ്ങളുടെ വേഗതയല്ല, മറിച്ച് അവയെ മുൻകൂട്ടി കണ്ട് സജ്ജരാകാനുള്ള കാലതാമസമാണ് രാഷ്ട്രങ്ങൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാവി സ്വയം സൃഷ്ടിക്കപ്പെടേണ്ടതാണെന്ന കാഴ്ചപ്പാടാണ് ഈ പദ്ധതിയക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
علمتني الحياة بأن المستقبل لا يُنتظر بل يصنع ..وبأن التحديات التي تواجهها الأمم ليس سببها سرعة تطورات المستقبل .. بل بطء الاستعداد له والتفكير فيه . اليوم نطلق "مجمع دبي لأبحاث المستقبل" الذي أسميناه "ند زعبيل" ..هدفه استقطاب 30 ألف باحث ومتخصص للاستفادة من خدماته في تطوير القطاعات الحيوية المستقبلية المرتبطة بحياة الإنسان. ند زعبيل سيستكمل منظومتنا الاستراتيجية لمأسسة صناعة المستقبل.. وسينضم لمؤسسة دبي للمستقبل ومتحف المستقبل وأكاديمية دبي للمستقبل وغيرها ليشكلوا معاً أفضل بيئة في العالم للاستشراف والاستعداد وصنع المستقبل.. وقادمنا أجمل بإذن الله
— HH Sheikh Mohammed (@HHShkMohd) November 1, 2026
ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് ഫ്യൂച്ചർ അക്കാദമി തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധേയമായ മറ്റ് സ്ഥാപനങ്ങൾക്കൊപ്പം 'നാദ് സബീൽ' കൂടി ചേരുന്നതോടെ ഭാവി മുന്നൊരുക്കങ്ങൾക്കായുള്ള മികച്ച സ്ട്രാറ്റജിക് ഇക്കോസിസ്റ്റം പൂർണ്ണമാകുമെന്ന് അദ്ദേഹം പറഞ്ഞു. വരും തലമുറയ്ക്കായുള്ള മികച്ച പരിസ്ഥിതിയും അന്തരീക്ഷവും സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കും.
ലോകത്തെ മികച്ച ഗവേഷകരെയും പ്രതിഭകളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തി, ഭാവി വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതിക-വിജ്ഞാന ഗവേഷണങ്ങൾക്ക് കേന്ദ്രബിന്ദുവായി ദുബായിയെ മാറ്റാനാണ് ഇതിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.
Content Highlights: Dubai and the World Economic Forum are establishing a Centre for Global Future Opportunities to turn emerging global ideas into policies, projects and real-world solutions.