സ്തനാർബുദ ബോധവത്ക്കരണവുമായി ബിഡികെ ബഹ്‌റൈൻ; സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടന്നു

പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്കായി സൗജന്യ ആരോഗ്യ പരിശോധനകളും ഒരുക്കിയിരുന്നു

സ്തനാർബുദ ബോധവത്ക്കരണവുമായി ബിഡികെ ബഹ്‌റൈൻ; സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടന്നു
dot image

“ഒരു കരുതൽ, ഒരു പരിശോധന, ഒരു ജീവിതം” എന്ന ആപ്തവാക്യവുമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ്ങും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി സ്തനാർബുദ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഡോ. പ്രിഥ്വിരാജ് ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്കായി സൗജന്യ ആരോഗ്യ പരിശോധനകളും ഒരുക്കിയിരുന്നു. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ടോട്ടൽ കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്ന ക്രിയാറ്റിനിൻ പരിശോധന, കരൾ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എസ്ജിപിടി പരിശോധന എന്നിവയാണ് സൗജന്യമായി നടത്തിയത്. കൂടാതെ, സൽമാബാദ് അൽ ഹിലാലിൽ മൂന്ന് മാസത്തിനുള്ളിൽ ഉപയോഗിക്കാവുന്ന സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ കൂപ്പണും പങ്കെടുത്തവർക്ക് വിതരണം ചെയ്തു.

സൽമാബാദിലെ അൽ ഹിലാൽ ഹാളിൽ നടന്ന ചടങ്ങിൽ ബിഡികെ ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് സ്വാഗതം ആശംസിക്കുകയും പ്രസിഡന്റ് സുനിൽ മണവപ്പള്ളിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ബിഡികെ ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്ററുമായ കെടി സലിം, ട്രഷറർ ജിബിൻ ജോയ്, അൽ ഹിലാൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സെലീന റാഫി നന്ദി രേഖപ്പെടുത്തി.

Also Read:

ബിഡികെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് കെവി, ബിജു വിഎസ്, മൊയ്തു തിരുവള്ളൂർ, നാഫി, സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, ഗിരീഷ് പിള്ള, ഷിഹാബ്, അശ്വിൻ, ശ്രീജ ശ്രീധരൻ, ഫാത്തിമ സെഹ്‌ല, രമ്യ ഗിരീഷ്, വിനീത വിജയൻ എന്നിവർ പരിപാടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

Content Highlights: BDK Bahrain organised a breast cancer awareness programme and free health screening camp to promote early detection and women's health among the expatriate community.

dot image
To advertise here,contact us
dot image