'എല്ലാവരേയും ഹാപ്പിയാക്കുക എന്റെ ജോലിയല്ല'; വൈഭവിനെ ഒഴിവാക്കിയതില്‍ ഗൗതം ഗംഭീര്‍

വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിൽ വിശദീകരണവുമായി പരിശീലകൻ ഗൗതം ഗംഭീര്‍.

'എല്ലാവരേയും ഹാപ്പിയാക്കുക എന്റെ ജോലിയല്ല'; വൈഭവിനെ ഒഴിവാക്കിയതില്‍ ഗൗതം ഗംഭീര്‍
dot image

ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ചാമത്തെയും ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് 15-കാരന്‍ വൈഭവ് സൂര്യവംശിയെ പുറത്താക്കിയതിൽ വിശദീകരണവുമായി പരിശീലകൻ ഗൗതം ഗംഭീര്‍.

'എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി. ജനപ്രിയ തീരുമാനങ്ങളല്ല, മറിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് എന്റെ ദൗത്യം. അതിനാണ് ഞാന്‍ ഇവിടെയുള്ളത്. പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കും ഉപരിയായി ഡ്രസിങ് റൂമില്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുകയാണ് പ്രധാനം' ഗംഭീര്‍ വ്യക്തമാക്കി.

പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലെത്തി വിജയം ഉറപ്പിച്ച സാഹചര്യത്തിലും നിലവിലെ ബാറ്റിങ് നിരയെത്തന്നെ നിലനിര്‍ത്താനാണ് ഇന്ത്യ തീരുമാനിച്ചത്. അഞ്ചാം ട്വന്റി-20 യില്‍ ബൗളിങ് നിരയില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തിയെങ്കിലും സൂര്യവംശിക്ക് അവസരം നല്‍കിയില്ല.

Also Read:

മൂന്നാം ട്വന്റി-20 യില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം മികച്ച പവര്‍പ്ലേ കൂട്ടുകെട്ട് പടുത്തുയര്‍ത്തി 45 റണ്‍സിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് സൂര്യവംശി കാഴ്ചവെച്ചിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെ വൈഭവിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

content highlights:; gautam gambhir defends leaving out vaibhav sooryavanshi in 5th t20i

dot image
To advertise here,contact us
dot image