

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിലുറച്ച് സിപിഐ. പദവി സിപിഐക്ക് അര്‍ഹതപ്പെട്ടതാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തന ശൈലിക്ക് മാറ്റം വരുത്താന്‍ സിപിഐക്ക് കടമയുണ്ട്. അതിന്റെ വെളിച്ചത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യം ഉണ്ടായത്. എൽഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രവര്‍ത്തന സംസ്‌കാരത്തില്‍ മാറ്റം വരണം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അര്‍ഹതപ്പെട്ടതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്പോള്‍ യോഗം ചേരുന്നോ അപ്പോള്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാനത്ത് ജനകീയ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്നും പൊലീസ് നയം എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വിശന്നു നില്‍ക്കുന്ന ചെന്നായ്ക്കളെ പോലെയാണ് രാത്രിയില്‍ ഹോസ്റ്റലിലേക്ക് പോലീസ് കയറിയത്. കര്‍ശനമായ നടപടി വേണം
പൊലീസിനെ കയറൂരി വിടുന്നത് നയത്തിന്റെ ഭാഗമാണ്. ഡല്‍ഹി പൊലീസിനെ കണ്ട് കേരള പൊലീസ് പഠിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ വഴികാട്ടി ആര്‍എസ്എസാണ്.
ഇത് ഗാന്ധീയന്‍ നയം അല്ല. ഗ്യാനേഷ് കുമാറിനെതിരെയുള്ള അന്വേഷണം നേരായ വഴിക്ക് പോകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അങ്ങനെ പോയാല്‍ പിന്തുണയ്ക്കും. നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയിലും അദ്ദേഹം പ്രതികരിച്ചു. നന്ദകുമാറിനെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്ന് ആ പ്രയോഗം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: cpi continues demand for Deputy Leader of the Opposition post