കുട്ടികൾക്കായി നാടക മത്സരവും അഭിനയ കളരിയും; 'അരങ്ങേറ്റം-2026' സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ

ബഹ്‌റൈനിൽ പഠിക്കുന്ന ഏഴ് വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് ഈ നാടകമത്സരം ഒരുക്കുന്നത്.

കുട്ടികൾക്കായി നാടക മത്സരവും അഭിനയ കളരിയും; 'അരങ്ങേറ്റം-2026' സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ
dot image

ബഹ്‌റൈനിലെ ബാലകലാകാരന്മാർക്കായി 'ബഹ്‌റൈൻ പ്രതിഭ' സംഘടിപ്പിക്കുന്ന 'അരങ്ങേറ്റം-2026' കുട്ടിനാടക മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രതിഭ സെന്ററിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വികെ സുലേഷ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു.

ബഹ്‌റൈനിൽ പഠിക്കുന്ന ഏഴ് വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായാണ് ഈ നാടകമത്സരം ഒരുക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാടകമത്സരം ഡിസംബർ 18-ന് നടക്കും.

നാടക മത്സരത്തിന് മുന്നോടിയായി കുട്ടികളിലെ അഭിനയശേഷിയും നാടക അഭിരുചിയും വളർത്തുന്നതിനായി 'കൊച്ചരങ്ങ് 2026' എന്ന പേരിൽ ഏകദിന നാടക ക്യാമ്പും (അഭിനയ കളരി) സംഘടിപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ആയിരിക്കും ക്യാമ്പ് നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.

Also Read:

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.എം അധ്യക്ഷത വഹിച്ച പ്രകാശന ചടങ്ങിൽ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, നാടക വേദി കൺവീനർ രാജേഷ് തലായി, നാടക വേദി സംയോജകൻ എൻ കെ വീരമണി, കേന്ദ്ര കമ്മിറ്റി അംഗം മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ലിവിൻ കുമാർ എന്നിവർ പങ്കെടുത്തു. മത്സരത്തെക്കുറിച്ചും നാടക ക്യാമ്പിനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി പ്രതിഭ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

Content Highlights: Bahrain Prathibha is organising ‘Arangettam 2026’ for children, combining a drama competition with acting training to encourage creativity, stage performance and interest in theatre.

dot image
To advertise here,contact us
dot image