ഒരു മേശ, LPG സിലിണ്ടർ, കുറച്ച് മാഗി പാക്കറ്റുകൾ; ദിവസം 21,000 രൂപ വരുമാനം

ഒരു ദിവസം ഏകദേശം 300 മുതൽ 350 പ്ലേറ്റുകൾ വരെ വിറ്റതായി ബദൽ പറയുന്നു

ഒരു മേശ, LPG സിലിണ്ടർ, കുറച്ച് മാഗി പാക്കറ്റുകൾ; ദിവസം 21,000 രൂപ വരുമാനം
dot image

വൻ തുക മുതൽ മുടക്കില്ലാതെ വലിയ നിക്ഷേപങ്ങൾ ഇറക്കാതെ ഒരു ബിസിനസിന്റെ സാധ്യത കണ്ടെത്തി അതിനെ വിജയിപ്പിക്കുന്നതിലാണ് ഒരു സംരംഭകന്റെ യാതാർത്ഥ വിജയം. അത്തരത്തിൽ ഒരു ബിസിനസ് വിജയിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.


ബദൽ താക്കൂർ എന്ന കണ്ടന്റ് ക്രിയേറ്റർ നടത്തിയ ഒരു പരീക്ഷണമാണ് ശ്രദ്ധ നേടുന്നത്. മലനിരകളിലെ ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ചെറിയൊരു മാഗി സ്റ്റാൾ ഒരുക്കിയാണ് അദ്ദേഹം പരീക്ഷണം നടത്തിയത്.

പ്രത്യേക ബിസിനസ് പ്ലാൻ ഒന്നുമില്ലായിരുന്നു. പക്ഷേ ഒരു കാര്യം ബദൽ ശ്രദ്ധിച്ചു മണിക്കൂറുകളോളം ട്രെക്കിങ്ങ് ചെയ്ത് എത്തുന്ന സഞ്ചാരികൾക്ക് തണുപ്പിൽ ചൂടുള്ള ഭക്ഷണം വലിയ ആശ്വാസമാണ്. അവിടെയാണ് മാഗിക്ക് ബിസിനസ് സാധ്യത കണ്ടെത്തിയതും അത് വിജയിപ്പിച്ചതും.

ഒരു മേശ, ആവശ്യമായ ചേരുവകൾ, പാചകത്തിനായി എൽപിജി സിലിണ്ടർ എന്നിവ എത്തിച്ചു. സ്റ്റാളിൽ പ്രധാനമായും രണ്ട് ഓപ്‌ഷനുകളായിരുന്നു ഉണ്ടായിരുന്നത്. പ്ലെയിൻ മാഗിക്ക് 70 രൂപയും ചീസ് മാഗിക്ക് 100 രൂപയും. സ്റ്റാൾ തുറന്നതോടെ ആവശ്യക്കാർ എത്തിത്തുടങ്ങി. തിരക്ക് കൂടിയപ്പോഴും വേഗത്തിൽ മാഗി തയ്യാറാക്കി നൽകുകയായിരുന്നു. ഒരു ദിവസം ഏകദേശം 300 മുതൽ 350 പ്ലേറ്റുകൾ വരെ വിറ്റതായി ബദൽ പറയുന്നു.

ശരാശരി 70 രൂപ എന്ന നിരക്ക് കണക്കാക്കിയാൽ ദിവസം ഏകദേശം 21,000യുടെ കച്ചവടം. വലിയ അടിസ്ഥാന സൗകര്യങ്ങളോ സങ്കീർണമായ ബിസിനസ് പ്ലാനുകളോ ഇല്ലാതെയും ശരിയായ സ്ഥലവും ഉപഭോക്താക്കളുടെ ആവശ്യവും തിരിച്ചറിഞ്ഞാൽ ചെറിയൊരു സംരംഭത്തിന് പോലും വരുമാനം നേടാനാകുമെന്നാണ് ബദൽ താക്കൂർ എന്ന കണ്ടന്റ് ക്രിയേറ്റർ നൽകുന്ന പാഠം.

Content Highlights: Video: Young Entrepreneur Sets Up Maggi Stall In The Hills, Earns Rs 21,000 In A Single Day

dot image
To advertise here,contact us
dot image