

കൊച്ചി: ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടറും വ്യാജരേഖ ചമച്ച കേസില്‍ പ്രതിയുമായ ടോം എം ജോസഫിനെതിരെ പൊലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പും. ടോം ജോസഫിന്റെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പതിമൂന്നിന് ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവര്‍ണറെ പങ്കെടുപ്പിച്ച് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായായിരുന്നു ഇന്റലിജന്‍സ് വിഭാഗം ടോമിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ക്രിമിനല്‍ പശ്ചാത്തലത്തെ തുടര്‍ന്ന് ടോം ജോസഫിനെ ഗവര്‍ണറുടെ പരിപാടിയില്‍ വേദിയിലിരിക്കാന്‍ അനുവദിച്ചിരുന്നില്ല. സ്വന്തം സ്ഥാപനത്തിന്റെ പരിപാടിയില്‍ ഇരിപ്പിടമില്ലാതെ ടോം വിട്ടുനിന്നു. അടിപിടി, വഞ്ചന, വ്യാജരേഖ കേസുകളില്‍ പ്രതിയാണ് ടോം ജോസഫ്.
Content Highlights- Tom Joseph was reportedly excluded from an event stage alongside the Governor following a warning from police intelligence. The report concerns security-related considerations surrounding his participation in the event.