മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്രീസർ പ്രവർത്തനരഹിതമായതിൽ പരാതി: പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്രീസർ പ്രവർത്തനരഹിതമായതിൽ പരാതി: പ്രതിഷേധത്തിന് ഡിവൈഎഫ്ഐ
dot image

പറവൂര്‍: ഫ്രീസർ തകരാറിലായതിനാൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ അഴുകിയ സംഭവത്തില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് അതില്‍ സൂക്ഷിച്ചിരുന്ന തന്റെ അമ്മയുടെ മൃതദേഹം അഴുകി എന്നാണ് പറവൂര്‍ സ്വദേശിയായ വിനേഷ് നൽകി പരാതി. ഇതിന് പിന്നാലെ കയ്പമംഗലം സ്വദേശി അബ്ദുള്‍ റസാഖിന്റെ മൃതദേഹവും ഇത്തരത്തില്‍ അഴുകിയിരുന്നുെവന്ന പരാതി കൂടി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു വിനേഷിൻ്റെ ആരോപണം. സ്വന്തം അമ്മയ്ക്ക് ഒരു അന്ത്യചുംബനം നല്‍കാന്‍ പോലും സാധിച്ചില്ലെന്നും വിനേഷ് പറഞ്ഞിരുന്നു.

തുടര്‍ന്ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയും സംഭവത്തില്‍ അന്വേഷണം നടത്താന്‍ അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. മാത്രമല്ല അടിയന്തരമായി ആറു ട്രേകളുള്ള ഒരു ഫ്രീസര്‍ സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്നും വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. വിനേഷിന്റെ അമ്മയുടെ മൃതദേഹം സൂക്ഷിച്ച മൊബൈല്‍ ഫ്രീസറിന് ഒരു പ്രശ്‌നങ്ങളുമില്ലെന്നാണ് സൂപ്രണ്ട് തറപ്പിച്ച് പറയുന്നത്. എന്നാല്‍ ആശുപത്രിയിലെ പ്രധാനപ്പെട്ട മറ്റൊരു ഫ്രീസറിന്റെ കമ്പ്രസറിന് ഉള്‍പ്പെടെ പ്രശ്‌നങ്ങളുണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നു. ഇതേ വിശദീകരണം തന്നെയാണ് ഡിഎംഒയ്ക്ക് ഇവര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ മൃതദേഹം അഴുകിയതിന്റെ കാരണം വ്യക്താമാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നുമില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ നിന്നുണ്ടായ അനാസ്ഥയില്‍ വിമര്‍ശനം ശക്തമാണ്.

Content Highlights: DYFI staged a protest at Paravur Taluk Hospital following an incident involving a decomposed body at the hospital

dot image
To advertise here,contact us
dot image