

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയരൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ 28 വരെ മദ്യനയരൂപീകരണ ചര്‍ച്ചകള്‍ നടക്കും. എക്സൈസ് മന്ത്രി എം ലിജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച നടക്കുക. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം എടുക്കുക. പൊതുജനങ്ങള്‍ക്ക് അഭിപ്രായം നേരിട്ട് അറിയിക്കമെന്നാണ് വിവരം. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അഭിപ്രായങ്ങള്‍ അറിയിക്കാം. വിഷയത്തില്‍ ഒക്ടോബര്‍ മാസത്തോടെ അന്തിമരൂപം നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Content Highlights: The Kerala government is set to begin discussions on the formulation of a new liquor policy in the state.