വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ച സംഭവം; സമസ്തയിലെ ലീഗ് അനുകൂലികള്‍ക്കിടയില്‍ ഭിന്നതയെന്ന് ആരോപണം

സമസ്ത നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നത്

വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ച സംഭവം; സമസ്തയിലെ ലീഗ് അനുകൂലികള്‍ക്കിടയില്‍ ഭിന്നതയെന്ന് ആരോപണം
dot image

മലപ്പുറം: സമസ്തയിലെ ലീഗ് അനുകൂലികൾ നടത്താനിരുന്ന വഖഫ് വിശദീകരണ സമ്മേളനം മാറ്റിവെച്ചത് സംഘാടകർക്കിടയിലെ ഭിന്നതമൂലമെന്ന് ആരോപണം. സിപിഐഎം സെമിനാറിന് സമുദായ നേതാക്കള്‍ മറുപടി സമ്മേളനം നടത്തേണ്ടെന്നായിരുന്നു വിമര്‍ശനം. പരിപാടി പ്രഖ്യാപിച്ച ഘട്ടം മുതല്‍ തന്നെ പിന്‍വലിക്കാനുള്ള ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

പരിപാടിക്ക് മുസ്ലിം ലീഗ് പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തതും തിരിച്ചടിയായി എന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്ഘാടകനായി നിശ്ചയിച്ചതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും അമര്‍ഷം ഉണ്ടായിരുന്നു. ലീഗ് അനുകൂലികള്‍ക്ക് ലഭിച്ച കത്ത് ജിഫ്രി തങ്ങളുടെ അറിവോടെയല്ലെന്നും പ്രചരണമുണ്ട്. കഴിഞ്ഞ 29ന് വന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞ അതേ കാര്യങ്ങളാണ് ഇന്നലെ ലഭിച്ച കത്തിലുമുള്ളത്. കത്ത് ക്രിതൃമമായി നിര്‍മിച്ചതെന്നാണ് സമസ്തയിലെ ലീഗ് വിരുദ്ധരുടെ ആരോപണം.

സമസ്തയിലെ ലീഗ് വിരുദ്ധരും അനുകൂലികളുമാണ് നിരവധി പ്രസ്താവനകളുമായി നേരത്തെ രംഗത്ത് വന്നത്. സിപിഐഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ വെച്ച് കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നടത്തിയ വിവാദ പ്രസംഗത്തിനും സിപിഐഎമ്മിനും മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് സമസ്തയിലെ ലീഗ് അനുകൂലികള്‍ മലപ്പുറത്ത് ഇന്ന് വഖഫ് വിശദീകരണ സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അതിന്റെ പ്രധാന രക്ഷാധികാരിയായി ഒരു സംഘാടക സമിതി അടക്കം രൂപീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ഈ പരിപാടി മാറ്റിവെച്ചതായി നേതാക്കള്‍ അറിയിക്കുകയായിരുന്നു.

സമസ്ത നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അതിന് പിന്നാലെയാണ് ഇപ്പോള്‍ ലീഗ് അനുകൂലികള്‍ക്ക് ഇടയിലെ ഭിന്നതയാണ് പരിപാടി മാറ്റിവെക്കാന്‍ കാരണമെന്ന വിവരം പുറത്ത് വരുന്നത്. പരിപാടി മാറ്റി വെക്കണമെന്ന് കാട്ടി നേതൃത്വം നല്‍കി എന്ന് പറയുന്ന കത്ത് ജിഫ്രി തങ്ങളുടെ അറിവോടെയല്ല എന്നാണ് മറു വിഭാഗത്തിന്റെ പ്രചരണം. എന്നാല്‍ മുശാവറയുടെ അനുമാതിയോടെ തന്നെയാണ് എം ടി അബ്ദുള്ള മുസലിയാരുടെ ഒപ്പ് രേഖപ്പെടുത്തിയ കത്ത് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ലീഗ് അനുകൂലികള്‍ നല്‍കുന്ന വിശദീകരണം.

Content Highlights: A Waqf explanation meeting planned by League supporters within Samasta has been postponed amid reported differences among the organisers. Criticism over holding a counter-event to the CPI(M) seminar and the absence of public support from the Muslim League are also reported to have influenced the decision.

dot image
To advertise here,contact us
dot image