ട്വിസ്റ്റ്; വില കുതിച്ചുയരുമെന്ന് കരുതിയവര്‍ക്ക് തെറ്റി, സ്വർണ വിലയിൽ 'യു ടേൺ'

പലിശ ഉയർന്നാൽ ബോണ്ട് പോലുള്ള വരുമാനം നൽകുന്ന നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകും. അതിനാൽ സ്വർണത്തിൽ വില്പനാ സമ്മർദ്ദം ഉണ്ടാകിനിടയുണ്ട്

ട്വിസ്റ്റ്; വില കുതിച്ചുയരുമെന്ന് കരുതിയവര്‍ക്ക് തെറ്റി, സ്വർണ വിലയിൽ 'യു ടേൺ'
dot image

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,920 രൂപയുടെ കുറവോടെ 1,12,120 രൂപയും, ഗ്രാമിന് 240 രൂപയുടെ ഇടിവോടെ 14,015 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഉയർച്ച രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സ്വർണ വില ഇന്ന് ഇടിവ് റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയിലെ പണപ്പെരുപ്പം ഉയരാനുള്ള സാധ്യത വർധിച്ചതോടെ ഫെഡറൽ റിസേർവ് ഉടൻ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടിയുണ്ടായി. മറിച്ച്, നിരക്ക് ഉയർത്താനുള്ള സാധ്യത വിപണി കണക്കിലെടുക്കാൻ തുടങ്ങി. പലിശ ഉയർന്നാൽ ബോണ്ട് പോലുള്ള വരുമാനം നൽകുന്ന നിക്ഷേപങ്ങൾ കൂടുതൽ ആകർഷകമാകും. അതിനാൽ സ്വർണത്തിൽ വില്പനാ സമ്മർദ്ദം ഉണ്ടാകിനിടയുണ്ട്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വില കുതിച്ചതും നിർണായകമായി.

ഹോർമുസ് പ്രതിസന്ധിയെ തുടർന്ന് എണ്ണവില ഉയർന്നത് അമേരിക്കയിലെ പണപ്പെരുപ്പ ആശങ്ക വീണ്ടും ശക്തമാക്കി. മറ്റൊരു ഘടകം അമേരിക്കൻ ഡോളറും ട്രഷറി യിൽഡ്‌സും ശക്തിപ്പെട്ടതാണ്. ഡോളർ ശക്തമാകുമ്പോൾ മറ്റ് കറൻസികളിലുള്ള നിക്ഷേപകർക്ക് സ്വർണം താരതമ്യേന ചെലവേറിയതാകും.

ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,12,120 രൂപ ആണെന്നിരിക്കെ 10 ശതമാനം പണിക്കൂലി കൂടി ചേർത്താൽ 11,212 രൂപ അധികമായി വരും. സ്വർണവിലയും പണിക്കൂലിയും ചേർന്ന് 1,23,332 രൂപ ആകും. ഇതിന് 3 ശതമാനം GST ഏകദേശം 3,700 വരും. ഹോൾമാർക്കിങ് ചാർജ് 45 രൂപ കൂടി കണക്കാക്കിയാൽ, ഒരു പവൻ സ്വർണാഭരണത്തിന് ആകെ ഏകദേശം 1,27,077 രൂപ നൽകേണ്ടിവരും. ഇത് 10% പണിക്കൂലി കണക്കാക്കിയുള്ള ഏകദേശ കണക്കാണ്. ജ്വല്ലറി അനുസരിച്ച് പണിക്കൂലിയും മറ്റ് ചാർജുകളും മാറാം.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • സെപ്റ്റംബർ 10 -114040
  • സെപ്റ്റംബർ 9- 1,13,160
  • സെപ്റ്റംബർ 8- 1,13,920
  • സെപ്റ്റംബർ 7- 1,13,040
  • സെപ്റ്റംബർ 6 - 113520
  • സെപ്റ്റംബർ 5- 1,13,520 രൂപ
  • സെപ്റ്റംബർ 4- 1,14,880 രൂപ
  • സെപ്റ്റംബർ 3- 1,13,920 രൂപ
  • സെപ്റ്റംബർ 2- 1,11,480 രൂപ
  • സെപ്റ്റംബർ 1- 1,15,080 രൂപ | ഉച്ചയ്ക്ക് - 1,13,720 രൂപ

Content Highlights : Gold Was Expected to Rise, But Prices Take an Unexpected Turn

dot image
To advertise here,contact us
dot image