രണ്ടാം പകുതിയിൽ 5 ഗോളുകൾ!; ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി ബയേൺ

ചാമ്പ്യൻസ് ലീഗിൽ നോർവീജിയൻ ക്ലബ്ബ് ബോഡോയെ കീഴടക്കി ബയേൺ മ്യൂണിക്ക്

രണ്ടാം പകുതിയിൽ 5 ഗോളുകൾ!; ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി ബയേൺ
dot image

ചാമ്പ്യൻസ് ലീഗിൽ നോർവീജിയൻ ക്ലബ്ബ് ബോഡോയെ കീഴടക്കി ബയേൺ മ്യൂണിക്ക്. എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു ജയം. ആദ്യപകുതിയിൽ ലക്ഷ്യം കാണാൻ ബയേണിനായിരുന്നില്ല.

എന്നാൽ രണ്ടാം പകുതിയിൽ ബയേൺ ഗോളടിച്ചു കൂട്ടി. 47-ാം മിനിറ്റിൽ ജമാൽ മുസിയാലയിലൂടെ ബയേൺ മുന്നിലെത്തി. പിന്നീടങ്ങോട്ട് ബോഡോ വലകുലുങ്ങി കൊണ്ടേയിരുന്നു.

61-ാം മിനിറ്റിൽ ഹാരി കെയ്‌നും 77-ാം മിനിറ്റിൽ അൽഫോൺസോ ഡേവിസും ലക്ഷ്യം കണ്ടു. പിന്നാലെ മൈക്കൽ ഒലിസെയുടെ ഇരട്ടഗോളുകളും പിറന്നതോടെ ജയം പൂർത്തിയായി.


content highlights:bayern munich stunning champions league win five second half goals

dot image
To advertise here,contact us
dot image