

തിരുവനന്തപുരം: ജനാധിപത്യം രാഷ്ട്രീയ പാർട്ടികൾക്ക് പ്രവർത്തിക്കാനുള്ള അവസരമാണെന്നും ഈ അവസരം ഉപയോഗിച്ചാണ് ചിലർ നമ്മുടെ ചിന്താഗതി പ്രത്യേക രീതിയിലേക്ക് മാറ്റി തെരഞ്ഞെടുപ്പ് വിജയം നേടുന്നതെന്നും സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം വി നികേഷ് കുമാർ. കൊളോണിയൽ ഭരണം എങ്ങനെയാണ് വിഭജനം ഉണ്ടാക്കിയത് സമാനമായ രീതിയിലാണ് ബിജെപി ഭരണം നേടിയത്. ഇനിയൊരു തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയശക്തികൾക്കാകില്ലെന്നും എം വി നികേഷ് കുമാർ പറഞ്ഞു. ഡിവൈഎഫ്ഐ കോവളം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു എം വി നികേഷ് കുമാർ.
2014 ലെ കാര്യം നമുക്കറിയാം. ഏത് ചെകുത്താൻ വന്നാലും കോൺഗ്രസ് മാറണമെന്നായിരുന്നു ജനങ്ങളുടെ ആഗ്രഹം. അങ്ങനെ ചെകുത്താൻ തന്നെ ഭരണത്തിൽ വന്നുവെന്നും നികേഷ് കുമാർ പറഞ്ഞു. 'ആം ആദ്മിയെ പിളർത്തി, ശിവസേനയെ പിളർത്തി. എല്ലാ പാർട്ടികളെയും പിളർത്തുന്ന ഘട്ടത്തിലാണ് CJP യുടെ രംഗപ്രവേശനമെന്നും എം വി നികേഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾ മാത്രമല്ല തൊഴിലാളികളും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സമരത്തിലാണെന്നും' അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതര സമൂഹത്തിൽ വിള്ളലുണ്ടായെന്നും വർഗീയ ശക്തികളുടെ ഒറ്റുകാരെ തിരിച്ചറിയണമെന്നും എം വി നികേഷ് കുമാർ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് വന്ദേമാതരത്തിൻ്റെ എല്ലാ ചരണങ്ങളും പാടി. സോണിയ ഗാന്ധി വന്ദേമാതരം മുടക്കാൻ ശ്രമിച്ചില്ല എന്നാണ് പിന്നീട് അറിയിച്ചതെന്നും നികേഷ് കുമാർ ചൂണ്ടിക്കാണിച്ചു. കേരളത്തിൽ എന്തൊക്കെ കള്ളങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രത്തിൻ്റെ കടലാസ് പകർത്താനാണോ ഇവിടെ സർക്കാർ എന്നും എം വി നികേഷ് കുമാർ ചോദിച്ചു. വി ഡി സതീശൻ എത്രകാലം കേരള മുഖ്യമന്ത്രി കസേരയിൽ തുടരുമെന്ന് ആ പാർട്ടിയിൽ ഉള്ളവർക്ക് പോലും ബോധ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആസാദി' എന്ന വാക്കുകൊണ്ട് ശരിക്കും അർത്ഥമാക്കിയത് ബ്രിട്ടീഷുകാരിൽ നിന്ന് മാത്രമുള്ള സ്വാതന്ത്ര്യമല്ലെന്നും ഭീതിയിൽ നിന്നുള്ള മോചനമാണ് യഥാർഥ സ്വാതന്ത്ര്യമാണെന്നും ചടങ്ങിൽ സംബന്ധിച്ച എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പറഞ്ഞിരുന്നു. ആസാദിയെന്ന മുദ്രാവാക്യം വിളിക്കുന്നതിൽ നിന്ന് നമ്മൾ പിന്നോട്ട് പോകരുത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന നിരവധി ജനങ്ങൾ ഈ രാജ്യത്ത് ഉണ്ട്. ഭരണഘടനയിലും സമത്വത്തിലും വിശ്വസിക്കുന്നവരാണ് ആസാദി എന്ന മുദ്രാവാക്യം വിളിക്കുന്നത്. എല്ലാവരും ഭയരഹിതമായി ജീവിക്കുന്നതാണ് ആസാദ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഐഷി ഘോഷ് വ്യക്തമാക്കി.
2014 ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെ തെറ്റായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നുവെന്നും ഐഷി ഘോഷ് വിമർശിച്ചു. രാജ്യത്തെ തൊഴിലാളികൾ ലേബർ കോഡിനെതിരെ പോരാടുന്നത് നമ്മൾ കാണണം. കർഷക സമരത്തിൽ എന്താണ് നടന്നത് എന്ന് നമ്മൾ കാണണം. വിദ്യാർത്ഥികളും യുവജനങ്ങളും കഴിഞ്ഞ 12 വർഷമായി വഞ്ചിക്കപ്പെടുകയാണ്. പിന്നീടവർ പറഞ്ഞു ഒരടി ഞങ്ങൾ പിന്നോട്ടു പോകാൻ തയ്യാറല്ലെന്ന്. സമൂഹത്തിൽ മാറ്റമുണ്ടാകുന്നതുവരെ പോരാടുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞുവെന്നും ഐഷി ഘോഷ് വ്യക്തമാക്കി. ജനങ്ങളെ വിഭജിക്കുക മാത്രമാണ് ആർഎസ്എസിന്റെ ഏക അജണ്ടയെന്നും ഐഷി ഘോഷ് വിമർശിച്ചു. ഭാഷയുടെ പേരിലും മതത്തിൻറെ പേരിലും ജനങ്ങളെ വേർതിരിക്കുന്നു. പോരാട്ടത്തിന് ഇറങ്ങുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിൽ അടയ്ക്കുന്നുവെന്നും ഐഷി ഘോഷ് വിമർശിച്ചു.
M V Nikesh Kumar said that cracks have emerged in secular society and called for identifying those who collaborate with communal forces, stressing the need to protect secular values.