കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണം കവര്‍ന്നു

വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം; 30 പവന്‍ സ്വര്‍ണം കവര്‍ന്നു
dot image

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വന്‍ കവര്‍ച്ച. കൊയിലാണ്ടിയിലെ അരുണ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്ന് മുപ്പത് പവനോളം സ്വര്‍ണം മോഷണം പോയി. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

വീടിന്റെ വാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights- A jewellery shop owner’s house in Koilandy was burgled, with 30 pavan of gold reportedly stolen

dot image
To advertise here,contact us
dot image