

കൊച്ചി: മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി ഗോട്ട് ആഡ് എല്‍എല്‍പി കമ്പനി. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമെന്ന് ഉടമകള്‍ പറഞ്ഞു. ഗോട്ട് ആഡ് എല്‍എല്‍പിയുടെയും റിപ്പോര്‍ട്ടര്‍ ടിവിയുടെയും വിലാസം ഒന്നാണെന്ന വാദം തെറ്റാണെന്നും കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുമണ്ഡലത്തില്‍ ലഭ്യമാണെന്നും ഉടമകൾ വ്യക്തമാക്കി.
ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന ആശയം സര്‍ക്കാരുമായി പങ്കുവെച്ചിരുന്നു. 2023 ജുലൈ എട്ടിന് സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കി. അന്നേ ദിവസം ആ വിവരം മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. സര്‍ക്കാര്‍ പ്രൊപ്പോസലിന് മറുപടി നല്‍കിയില്ല. ഗോട്ടാ ആഡ് എല്‍എല്‍പി ഷെല്‍ കമ്പനി അല്ലെന്നും ഉടമകള്‍ പറയുന്നു.
'മെസിയെ കേരളത്തിൽ എത്തിക്കാൻ ആശയം അവതരിപ്പിച്ചിരുന്നു. 08-07-23-ന് സർക്കാരിന് പ്രൊപ്പോസൽ നൽകി. പ്രൊപ്പോസൽ അന്നേദിവസം തന്നെ എല്ലാ മാധ്യമങ്ങൾക്കും നൽകി. പ്രൊപ്പോസൽ മെയിൽ അയക്കുകയാണ് ചെയ്തത്. സർക്കാർ മറുപടി നൽകിയില്ല.
മറ്റ് കാര്യങ്ങളെക്കുറിച്ച് അറിവില്ല. നിയമപ്രകാരം സുതാര്യമായി പ്രവർത്തിക്കുന്ന കമ്പനി. ഷെൽ കമ്പനി എന്ന ആക്ഷേപം തെറ്റ്', ഉടമകൾ പ്രതികരിച്ചു.
Content Highlights: Goatad LLP Denies Allegations Over Messi's Kerala Visit