

കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യാ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അറസ്റ്റില്‍. മറ്റൂര്‍ മാണിക്യമംഗലം സ്വദേശി വൈശാഖ് എസ് ദര്‍ശനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലായത്. എരഞ്ഞോളി പഞ്ചായത്ത് ബിജെപി മുന്‍ പ്രസിഡന്റ് രതീശനെ കഴിഞ്ഞ മാസം മൂന്നിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് രതീശനില്‍ നിന്ന് വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആര്‍ പോസ്റ്റിലേക്ക് വ്യാജ നിയമന കത്തും നല്‍കി. എന്നാല്‍ ജോലിയും പണവും നഷ്ടപ്പെട്ടതോടെയാണ് രതീശന്‍ ജീവനൊടുക്കിയത്. അറസ്റ്റിലായതിന് പിന്നാലെ വൈശാഖ് എസ് ദര്‍ശനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
Content Highlights: youth congress leader arrested in kannur