ജേക്‌സ് ബിജോയ് എഫ്ഫക്റ്റ് വീണ്ടും; പൃഥ്വിരാജ് ചിത്രം ഖലീഫയിലെ ഗാനങ്ങള്‍ എല്ലാം പുറത്തിറങ്ങി

വൈശാഖാണ് ചിത്രത്തിന്റെ സംവിധായകന്‍

ജേക്‌സ് ബിജോയ് എഫ്ഫക്റ്റ് വീണ്ടും; പൃഥ്വിരാജ് ചിത്രം ഖലീഫയിലെ ഗാനങ്ങള്‍ എല്ലാം പുറത്തിറങ്ങി
dot image

ഓണം റിലീസായി ഓഗസ്റ്റ് 20ന് തിയേറ്ററുകളില്‍ എത്തുന്ന പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ'യിലെ എല്ലാ ഗാനങ്ങളും പുറത്തു വിട്ടു. സ്‌പോട്ടിഫൈ, യു ട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിള്‍ മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോകളില്‍ ഗാനങ്ങള്‍ ലഭ്യമാണ്. ജേക്‌സ് ബിജോയ് മാജിക്കില്‍ പിറന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. വീണ്ടും ഹിറ്റടിച്ച് ഹിറ്റ് കോംബോം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

തെന്നിന്ത്യന്‍ താരം മാളവിക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. രഞ്ജി പണിക്കര്‍. ശിവജിത്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍,ഷൈന്‍ വര്‍ഗീസ്, മോഹിനി, കൈറാ, മാസ്റ്റര്‍ നഫാഷ് എന്നിവരും ഈ ബിഗ് ബജറ്റ് സിനിമയുടെ താരനിരയിലുണ്ട്. ജിനു എബ്രഹാം തിരക്കഥ രചിച്ച ചിത്രത്തില്‍ മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി അതിഥി വേഷത്തില്‍ മോഹന്‍ലാലും എത്തുന്നു.

'പോക്കിരി രാജ'ക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന വന്‍ പ്രത്യേകത ചിത്രത്തിനുണ്ട്. 'ആദം ജോണ്‍', 'ലണ്ടന്‍ ബ്രിഡ്ജ്,', 'മാസ്റ്റേഴ്‌സ്', 'കടുവ' എന്നീ ജനപ്രിയ സിനിമകള്‍ക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതിനെല്ലാം പുറമെ പൃഥ്വിരാജ് - ജേക്‌സ് ബിജോയ് കോംബോയാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം.

2018ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണം'ത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ജേക്സ് ബിജോയിയാണ്. 2020ല്‍ ഹൈപ്പ് നേടിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കും ജേക്ക്സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. കൂടാതെ കടുവ, ഐ നോബഡി എന്നീ പൃഥ്വിരാജ് ചിത്രങ്ങള്‍ക്ക് സംഗീതം പകരുന്നതും ജേക്‌സ് തന്നെയാണ്. ഖലീഫയിലെ ആദ്യ ഗാനമായ 'അസലായവളേ..' പുറത്തിറങ്ങിയപ്പോഴുണ്ടായ ഓളം ചെറുതല്ല. ജേക്‌സ് ബിജോയ് - സിദ് ശ്രീറാം കൂട്ടുകെട്ടില്‍ പിറന്ന ഗാനത്തിന് 6 മില്യണിലധികം വ്യൂവ്‌സാണ് ലഭിച്ചത്. ഗാനമിപ്പോഴും ട്രെന്‍ഡിങ്ങിലാണ്.

ജിനു ഇന്നോവേഷന്‍സിന്റെ ബാനറില്‍ ജിനു വി എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂരജ് കുമാര്‍, ശ്രീലാല്‍ സൂരപാണി, സിജോ സെബാസ്റ്റ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിംഗ്: ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍: മോഹന്‍ദാസ്, ആക്ഷന്‍: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, ചേതന്‍ ഡിസൂസ, കോ ഡയറക്ടര്‍: സുരേഷ് ദിവാകര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഷൈന്‍ വര്‍ഗീസ്, കോസ്റ്റ്യൂംസ്: മഷര്‍ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക്: ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ്: എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ്: പ്രശാന്ത് നായര്‍ (3ഡിഎസ്), പ്രൊമോഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്: വിപിന്‍ കുമാര്‍ പൊഫാറ്റിയോ, സ്റ്റില്‍സ്: സിനറ്റ് സേവ്യര്‍.

Content Highlights: All the songs from the Prithviraj film Khalifa have been released. Vysakh is the director of the film.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us