'നിശബ്ദനാക്കാമെന്ന് കരുതേണ്ട'; സിജെപി നേതാവ് സൗരവ് ദാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് പുതുച്ചേരി പൊലീസ്

എന്താണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് നിയമപരമായ നടപടിയാണോ എന്നും സൗരവ് ചോദിക്കുന്നുണ്ട്

'നിശബ്ദനാക്കാമെന്ന് കരുതേണ്ട'; സിജെപി നേതാവ് സൗരവ് ദാസിന്റെ കുടുംബത്തെ ചോദ്യം ചെയ്ത് പുതുച്ചേരി പൊലീസ്
dot image

പുതുച്ചേരി: പുതുച്ചേരി പൊലീസ് തന്റെ വീട്ടിലെത്തി കുടുംബത്തെ ചോദ്യം ചെയ്തുവെന്ന് സിജെപി നേതാവ് സൗരവ് ദാസ്. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്തിനാണ് ഇത്തരത്തിലുള്ള പീഡനമുറകളെന്നും ആരാണ് ഇതിന് ഉത്തരവിട്ടതെന്നും എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ സൗരവ് ചോദിച്ചു. എന്താണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നതെന്നും ഇത് നിയമപരമായ നടപടിയാണോ എന്നും സൗരവ് ചോദിക്കുന്നുണ്ട്.

' പുതുച്ചേരി പൊലീസേ എന്തിനാണ് ഈ പീഡനം? ആരാണ് ഇതിന് ഉത്തവിട്ടത്, എന്താണ് ഉദ്ദേശം? ഇതൊരു നിയമപരമായ നടപടിയാണോ? പുതുച്ചേരിയിലെ ബിജെപി സര്‍ക്കാര്‍ എന്തിനാണ് എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്? ഇതല്ല പുതുച്ചേരി സര്‍ക്കാരിന്റെ രീതി. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞയിലാണ് പ്രവര്‍ത്തിക്കുന്നത്' എന്നും സൗരവ് ചോദിച്ചു.

ഇത്തരം പ്രവര്‍ത്തികളിലൂടെ തന്നെ നിശബ്ദനാക്കാമെന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് പ്രാവര്‍ത്തികമാകില്ല. ഇതിലൂടെ എന്നെ ഭയപ്പെടുത്തി കീഴടക്കാനാകില്ല. പൊലീസുകാര്‍ ഗുണ്ടകളെ പോലെയല്ലാതെ നിയമം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വ്യവസ്ഥ കെട്ടിപ്പെടുക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ ശക്തമാക്കുകയെ ഉള്ളവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

Content Highlights: Puducherry Police questioned the family members of a CJP spokesperson

dot image
To advertise here,contact us
dot image