

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടില്‍ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ എച്ച്പി- മാഡ്രിഡ് എക്‌സ്പീരിയന്‍സ് സോണ്‍ നടി റിമാ കല്ലിങ്കല്‍ ഉദ്ഘാടനം ചെയ്തു. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഓക്‌സിജന്‍ ഷോറൂമിലാണ് എക്സ്പീരിയന്‍സ് സോണ്‍ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങില്‍ ഓക്സിജന്‍ സിഇഒ ഷിജോ കെ തോമസ്, എച്ച്പി നാഷണല്‍ ഹെഡ് ശരത് സരസ്വതി, എച്ച്പി സോണല്‍ സെയില്‍സ് മാനേജര്‍ സിനേഷ് ശ്രീധര്‍, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ഓക്‌സിജന്‍ ഐടി ഹെഡ് പി ആര്‍ ശ്രീജിത്ത്, എച്ച്പി എഎസ്എം നിറ്റു രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
എച്ച്പിയുടെ ഏറ്റവും പുതിയ എഐ ലാപ്‌ടോപ്പുകള്‍, ആക്‌സസറീസുകള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാനും വിദഗ്ധരുടെ സഹായത്തോടെ തിരഞ്ഞെടുക്കാനും എക്‌സ്പീരിയന്‍സ് സോണില്‍ അവസരമുണ്ട്.
Content Highlight : Actress Rima Kallingal inaugurated India's first HP-Madrid Experience Zone