ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ ശമ്പളം 6 ലക്ഷം രൂപ വരെ; വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്തയുമായി ഡല്‍ഹി സർവകലാശാല

ജൂലായ് 22 രാത്രി 11.59 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക

ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ ശമ്പളം 6 ലക്ഷം രൂപ വരെ; വിദ്യാർത്ഥികള്‍ക്ക് സന്തോഷ വാർത്തയുമായി ഡല്‍ഹി സർവകലാശാല
dot image

യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് ഇന്റേൺഷിപ്പിനും പ്ലേസ്മെന്റ് സാധ്യതകൾക്കും അപേക്ഷ ക്ഷണിച്ച് ഡൽഹി സർവകലാശാല. ഡീൻ സ്റ്റുഡന്റസ് വെൽഫെയർ ഓഫീസിലെ സെൻട്രൽ പ്ലേസ്മെന്റ് സെൽ ആണ് അപേക്ഷ ക്ഷണിച്ചത്. രണ്ട് റിക്രൂട്ട്മെന്റ് ഡ്രൈവുകളാണ് നടത്തുക. 19M അക്കാദമി, പ്ലാനറ്റ് സ്പാർക്ക് എന്നീ കമ്പനികളിലാണ് സാധ്യതകൾ ഉള്ളത്.

ബിസിനസ് ഡെവലപ്മെന്റ് പ്രോഗ്രാമുകളിലാണ് അപേക്ഷ ക്ഷണിക്കുന്നത്. യുജി, പിജി, പിഎച്ച്ഡി വിദ്യാർത്ഥികൾക്കും പൂർവ്വവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ജൂലൈ 22 ആണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി.

ബിസിനസ് ഡെവലപ്മെന്റ് അസോസിയേറ്റ് തസ്തികയിലാണ് 19M അക്കാദമി ഉദ്യോഗാർത്ഥികളെ തിരയുന്നത്. ആറ് മാസത്തെ ഇന്റേൺഷിപ്പിന് പിന്നാലെ പ്രകടനം അനുസരിച്ച് ജോലിയും ലഭിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാം എന്നതുമാണ് പ്രത്യേകത. 15000 രൂപയാണ് സ്റ്റൈപ്പൻഡ് ആയി ലഭിക്കുക. പ്രകടനം അനുസരിച്ച് 10000 രൂപ വരെ ഇൻസെന്റീവ് അയി ലഭിക്കാം. നിയമനം ലഭിച്ചാൽ നാല് മുതൽ ആറ് ലക്ഷം വരെ വാർഷിക ശമ്പളം ലഭിക്കും.

ബിസിനസ് ഡെവലപ്മെന്റ് കൗൺസിലർ തസ്തികയിലേക്കാണ് പ്ലാനറ്റ്സ്പാർക്ക് എന്ന സ്ഥാപനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ഗുരുഗ്രാമിലാണ് ഓഫീസ്. ട്രെയിനിങ്ങ് കാലയളവിൽ 21,428 രൂപയും ഇൻസെന്റീവുകളും ആണ് ലഭിക്കുക. ജോലി ലഭിച്ചാൽ നാല് ലക്ഷം രൂപ മുതൽക്കാണ് ശമ്പളം. രണ്ടര ലക്ഷം വരെ അത് വർധിക്കും. അന്താരാഷ്ട്ര ജോലികൾക്ക് 4.8 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. രണ്ടര ലക്ഷം വരെ അതും വർധിക്കും.

ഡൽഹി യൂണിവേഴ്സിറ്റി സെൻട്രൽ പ്ലേസ്മെന്റ് സെൽ പുറത്തുവിട്ട ലിങ്കുകൾ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്. ജൂലായ് 22 രാത്രി 11.59 വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

Content Highlights: Delhi University has invited applications from eligible students for internship and placement opportunities through its Central Placement Cell, with recruitment drives by 19M Academy and PlanetSpark.

dot image
To advertise here,contact us
dot image