മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് മകന് സംശയം, ഗൂഗിൾ ചെയ്തപ്പോൾ അവൻ ഞെട്ടി: നവ്യ നായർ

'ഇത്രയും വർഷം അദ്ദേഹം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് മകൻ പറഞ്ഞു'

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് മകന് സംശയം, ഗൂഗിൾ ചെയ്തപ്പോൾ അവൻ ഞെട്ടി: നവ്യ നായർ
dot image

മേജർ രവിയെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോയെന്ന് മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിൾ ചെയ്തപ്പോൾ അവൻ ഞെട്ടി എന്നും നവ്യ നായർ പറഞ്ഞു. വിസിറ്റർ എന്ന ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.

'മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവെ മകൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ ഓ മൈ ഗോഡ് എന്ന് മകൻ പറഞ്ഞു. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് പറഞ്ഞു', നവ്യ നായരുടെ വാക്കുകൾ. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന 'വിസിറ്റർ' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ ഹാളിൽ വെച്ച് നിർവഹിച്ചു.

നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ആദ്യ ക്ലാപ്പടിച്ചു. 'വിസിറ്റർ' എന്ന ചിത്രത്തിൻ്റെ മോഷൻ ടൈറ്റിൽ പോസ്റ്റർ നടൻ അജു വർഗീസ് റിലീസ് ചെയ്തു. മേജർ രവി, നവ്യ നായർ, അജു വർഗീസ്, ഭഗത് മാനുവൽ, ഡോക്ടർ റോണി, സന്ദീപ് സേൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. നിഗൂഢതയും ത്രില്ലിംങ്ങും നിറഞ്ഞ ഈ ഹൊറർ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

ഔറിക ഫിലിംസിന്റെ ബാനറിൽ അബ്ദുൽ ഗഫൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നീതു മാത്യു എഴുതുന്നു. ഇ.എം.കെ. ഛായാഗ്രഹണം നിർവഹിക്കുന്നു. മനു മഞ്ജിത് എഴുതിയ വരികൾക്ക് അരുൺ മുരളീധരൻ സംഗീതം പകരുന്നു.
എഡിറ്റിംഗ്- നിധിൻ രാജ് അറോൾ, കോ പ്രൊഡ്യൂസേഴ്സ്- അനൂപ് ഹോർമിസ്, അനിൽ തമാലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുകുമാർ തെക്കേപ്പാട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട്- അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്, കോസ്റ്റ്യൂം- സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, ഫൈനൽ മിക്സ്- എം.ആർ. രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രഹാം, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

Content Highlights: Navya Nair recounted a light-hearted incident in which her son questioned whether Major Ravi had actually served as an Army Major. After searching online, he was surprised to learn about Major Ravi's military background.

dot image
To advertise here,contact us
dot image