ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; ഹോട്ടൽ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി നഗരസഭ ആരോഗ്യ വിഭാഗം

ഭക്ഷണം പകുതിയോളം കഴിച്ച ശേഷമാണ് ഇവര്‍ കറിയില്‍ ഒച്ചിനെ കണ്ടത്

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; ഹോട്ടൽ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി നഗരസഭ ആരോഗ്യ വിഭാഗം
dot image

കൊച്ചി: എറണാകുളം വടക്കന്‍ പറവൂരില്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള ചായ പീടിക എന്ന ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചത്.

പറയക്കാട് സ്വദേശി ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഭക്ഷണം പകുതിയോളം കഴിച്ച ശേഷമാണ് ഇവര്‍ കറിയില്‍ ഒച്ചിനെ കണ്ടത്. പാതി വെന്ത നിലയിലായിരുന്നു ഒച്ച്. ഉടന്‍ തന്നെ ബില്ലും കറിയുടെ ഫോട്ടോയും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ അധികൃതര്‍ വടക്കന്‍ പറവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചായ പീടിക എന്ന ഹോട്ടലില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.

Content Highlights: Snail Found in Egg Curry Bought from Hotel in Ernakulams North Paravur

dot image
To advertise here,contact us
dot image