സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സൽ നിയമനം; അഡ്വ. രമേഷ് ബാബുവിനെ നിയമിച്ചത് ഇല്ലാത്ത തസ്തികയിൽ

ചട്ടത്തില്‍ നിര്‍വ്വചിക്കപ്പെടാത്ത തസ്തികയിലെ നിയമനം ചട്ടത്തിന് വിരുദ്ധമാണെന്ന ആക്ഷേപമാണ് ഉയരുന്നത്

സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സൽ നിയമനം; അഡ്വ. രമേഷ് ബാബുവിനെ നിയമിച്ചത് ഇല്ലാത്ത തസ്തികയിൽ
dot image

കൊച്ചി: അഡ്വ. രമേഷ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിച്ചത് ചട്ടവിരുദ്ധമായെന്ന് ആക്ഷേപം. ഇല്ലാത്ത തസ്തികയിലാണ് രമേഷ് ബാബുവിന് നിയമനം നൽകിയിരിക്കുന്നത്. 1978ലെ കേരള അഭിഭാഷക നിയമന ചട്ടത്തിന് വിരുദ്ധമാണ് രമേഷ് ബാബുവിൻ്റെ നിയമനമെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ തസ്തിക1978ലെ ചട്ടത്തിലില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചട്ടത്തില്‍ നിര്‍വ്വചിക്കപ്പെടാത്ത തസ്തികയിലെ നിയമനം ചട്ടത്തിന് വിരുദ്ധമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. നിയമനം 1978ലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാതെയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

അഡ്വ. രമേഷ് ബാബുവി സീനിയര്‍ പദവി നല്‍കിയതില്‍ അധികാര ശ്രേണിയിലും അവ്യക്തതയുണ്ടെന്ന് പരാതിയുണ്ട്. 65 വയസ് പിന്നിട്ടതിനാല്‍ രമേഷ് ബാബുവിനെ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ആയും നിയമിക്കാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്നലെയാണ് അഡ്വ. രമേഷ് ബാബുവിനെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിച്ച് നിയമവകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനം അനുസരിച്ചാണ് നിയമ വകുപ്പിൻ്റെ ഉത്തരവ് ഉറക്കിയത്. നിലവിൽ ഉയരുന്ന ആക്ഷേപങ്ങളിൽ പക്ഷെ സർ‌ക്കാരുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങൾ കൃത്യമായ വിശദീകരണം നൽകിയിട്ടില്ല.

ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർ നിയമനത്തിലും നേരത്തെ പരാതി ഉയർന്നിരുന്നു. എല്ലാ പ്ലീഡർ നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഒരു പരിശോധനയും നടത്താതെയാണ് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരെ നിയമിച്ചതെന്നായിരുന്നു വിമർശനം. അനുഭവസമ്പത്തില്ലാത്തവരെ നിയമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഭാവിയിൽ സർക്കാരിനുണ്ടാകാവുന്ന ബുദ്ധിമുട്ട് ഇപ്പോഴേ ഒഴിവാക്കണമെന്നും ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. പരാതി ഉയർന്ന നിയമനങ്ങൾ പിൻവലിക്കണമെന്നും ഇല്ലെങ്കിൽ പട്ടികയിൽ ഉൾപ്പെട്ട അനർഹരുടെ പേര് വെളിപ്പെടുത്തുമെന്നും ലോയേഴ്സ് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലാ അഭിഭാഷക നിയമനങ്ങളിലും ആശങ്കയുണ്ടെന്നും ലോയേഴ്സ് കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു.

Content Highlights: The appointment of Advocate Ramesh Babu as Senior Standing Counsel at the Supreme Court has sparked controversy after allegations that the appointment was made to a non-existent post, raising questions over the legality and transparency of the decision.

dot image
To advertise here,contact us
dot image