'സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി, പലരും അത് എന്നോട് പറഞ്ഞിട്ടുണ്ട്'; ഉഷ ഹസീന

ഇന്നസെന്റ് ഈ കാര്യത്തെ കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചിരിന്നുവെന്നും ഉഷ ഹസീന

'സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി, പലരും അത് എന്നോട് പറഞ്ഞിട്ടുണ്ട്'; ഉഷ ഹസീന
dot image

തന്റെ സിനിമാ കരിയറില്‍ അവസരങ്ങള്‍ കുറയ്ക്കുന്നതിന് മമ്മൂട്ടിയുടെ ഇടപെടലുകളുണ്ടായി എന്ന് നടി ഉഷ ഹസീന. താന്‍ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിന്ന കാലത്ത് തനിക്ക് വന്ന പല അവസരങ്ങള്‍ കുറയ്ക്കാന്‍ മമ്മൂട്ടി കാരണമായിട്ടുണ്ടെന്നാണ് ഉഷ ഹസീന റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് തുറന്നു പറഞ്ഞത്.

'മമ്മൂട്ടി സിനിമയില്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ, എന്നോട് പലരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ഫാന്‍സ്‌കാരില്‍ നിന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബറാക്രമണം ഞാന്‍ നേരിട്ടിരുന്നു. അവര് മനസിലാക്കേണ്ടത് ഞാന്‍ പറയുന്നതല്ല ഇത്. എന്നോട് പലരും പറഞ്ഞ കാര്യം ഞാന്‍ തുറന്നു പറഞ്ഞു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു, അതും ഞാന്‍ തുറന്നു പറഞ്ഞിരുന്നു.

ഇത് വിശ്വസീനമായ സ്ഥലത്തു നിന്ന് അറിഞ്ഞ കാര്യമാണ്. ഇത് ഞാന്‍ ഇന്നസെന്റ് ചേട്ടന്റെ അടുത്തു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് മമ്മൂക്കയോട് സംസാരിക്കമെന്ന് പറഞ്ഞു. ഞാന്‍ പറയുന്നില്ല ഇന്നസെന്റ് ചേട്ടന്‍ തന്നെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു, ഇന്നസെന്റ് ചേട്ടന്‍ ഈ കാര്യം പറഞ്ഞപ്പോള്‍ താന്‍ അങ്ങിനെ ചെയ്തിട്ടില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്. ഇനി അങ്ങിനെ ഉണ്ടാകില്ലെന്നുള്ള ഉറപ്പും ഇന്നസെന്റ് ചേട്ടന്‍ തന്നു.

ഞാന്‍ അപ്പോള്‍ ചേട്ടനോട് പറഞ്ഞു, മമ്മൂക്കയും ഞാനും വിശ്വസിക്കുന്നതും ഒരു ദൈവത്തിലാണ് വിശ്വസിക്കുന്നത്. ഏതെങ്കിലും കഥാപാത്രം എനിക്ക് കിട്ടണമെന്ന് വിധിയുണ്ടെങ്കില്‍ അത് എനിക്ക് തന്നെ കിട്ടിക്കോളും. ഇതൊക്കെയാണ് ഞാന്‍ ആ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. പക്ഷെ പലരും അത് വേറെ രീതിയിലാണ് കണ്ടത്. പക്ഷെ ഞാന്‍ അമ്മയുടെ അടുത്ത ജനറല്‍ ബോഡിക്ക് ചെന്നപ്പോള്‍ ആ തുറന്നു പറച്ചിലിന് പലരും എന്നെ അഭിനന്ദിച്ചു'.

Content Highlights: Usha Haseena claims that Mammootty was the reason for the reduction in her opportunities. She also mentioned that Innocent had spoken to Mammootty about this matter.

dot image
To advertise here,contact us
dot image