എം വി ഗോവിന്ദന് മൂന്ന് ദിവസമായി വിഭ്രാന്തി ബാധിച്ചിരിക്കുന്നു: പരിഹസിച്ച് ടി കെ ഗോവിന്ദന്‍ എംഎല്‍എ

ഭാര്യയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം വി ഗോവിന്ദന്റെ വിപ്ലവമായിരുന്നോവെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു

എം വി ഗോവിന്ദന് മൂന്ന് ദിവസമായി വിഭ്രാന്തി ബാധിച്ചിരിക്കുന്നു: പരിഹസിച്ച് ടി കെ ഗോവിന്ദന്‍ എംഎല്‍എ
dot image

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ വിമർശനവുമായി തളിപ്പറമ്പ് എംഎല്‍എ ടി കെ ഗോവിന്ദന്‍ വീണ്ടും രംഗത്ത്. എം വി ഗോവിന്ദന് മൂന്ന് ദിവസമായി വിഭ്രാന്തി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. 'എനിക്ക് പാര്‍ലമെന്ററി വ്യാമോഹം എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴും എംഎല്‍എ ആയിരുന്നു എം വി ഗോവിന്ദന്‍. അത് വിപ്ലവ ബോധം കൊണ്ടാണെന്ന് വിശ്വാസിക്കാമെന്നു'മായിരുന്നു ടി കെ ഗോവിന്ദന്റെ പരിഹാസം. ഭാര്യയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം വി ഗോവിന്ദന്റെ വിപ്ലവമായിരുന്നോവെന്നും ടി കെ ഗോവിന്ദന്‍ ചോദിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന് മുന്‍ സിപിഐഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണനും പറഞ്ഞു. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ വിമര്‍ശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് ടി ഐ മധുസൂദനനെ മാറ്റിനിര്‍ത്തണമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു.

ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും വര്‍ഗ വഞ്ചകരാണെന്ന എം വി ഗോവിന്ദന്റെ പരാമര്‍ശമാണ് ഇരുവരെയും ചൊടിപ്പിച്ചത്. തെറ്റ് തിരുത്തിയാല്‍ ഇരുവര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടായിരുന്നു ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും ജി സുധാകരനും വര്‍ഗവഞ്ചകരാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത്.

Content Highlights: TK Govindan MLA launched a fresh attack on MV Govindan, criticising his recent statements during the continuing political war of words. The remarks have added momentum to the ongoing exchange between the rival political camps.

dot image
To advertise here,contact us
dot image