അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ

യുവതിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ
dot image

തിരുവനന്തപുരം: അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു മൂന്നുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. അനുപ്രസാദ് കാട്ടാക്കട കൊറ്റമ്പള്ളി കുറ്റിയാനിക്കാട് സ്വദേശിയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Tragic News After Thiruvananthapuram 3-Year-Old's Death

dot image
To advertise here,contact us
dot image