പോകുന്ന പോക്കിൽ എൽഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണം നടപ്പാക്കി, എന്നിട്ട് ആക്ഷേപം യുഡിഎഫിന്: വി ഡി സതീശൻ

നികുതിവെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നും നികുതി വെട്ടിപ്പുകാരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു

പോകുന്ന പോക്കിൽ എൽഡിഎഫ് സർക്കാർ സ്വകാര്യവൽക്കരണം നടപ്പാക്കി, എന്നിട്ട് ആക്ഷേപം യുഡിഎഫിന്: വി ഡി സതീശൻ
dot image

തിരുവനന്തപുരം: പോകുന്ന പോക്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ വല്‍ക്കരണം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഹൈദരാബാദിലെ കമ്പനിക്ക് മോണസൈറ്റ് ക്രാക്കിങ്ങിന് അനുമതി നല്‍കി, കെഎംഎംഎല്‍ മിനറല്‍ സെക്ടറില്‍ പിപിപി നീക്കം നടത്തി. സര്‍ക്കാര്‍ പോകുന്ന പോക്കിലാണ് 267-ാമത്തെ ബോര്‍ഡ് യോഗം മിഡ് വെസ്റ്റിന് ഡീല്‍ തയ്യാറാക്കിയത്. എല്ലാം ചെയ്തുവെച്ചിട്ട് യുഡിഎഫിനെതിരെ ആക്ഷേപം ഉന്നയിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. നികുതിവെട്ടിപ്പ് വ്യാപകമായി നടക്കുന്നുണ്ടെന്നും നികുതി വെട്ടിപ്പുകാരെ കര്‍ശനമായി നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് മന്ത്രിസഭയുടെ ആദ്യ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

40 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ പുറത്തുനിന്നുളള ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും മദ്യപിക്കുന്ന പണം മാത്രമാണ് സര്‍ക്കാരിലേക്ക് വരുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. 'പണം കിട്ടിയാല്‍ ഉടന്‍ അവര്‍ ഗൂഗിള്‍ പേയില്‍ നാട്ടിലേക്ക് പൈസ അയയ്ക്കുകയാണ്. നമ്മുടെ സമ്പത്തിന്റെ അടിത്തറയാണ് നഷ്ടമാകുന്നത്. എന്നുവെച്ച് അവരെ പറഞ്ഞുവിടാന്‍ കഴിയുമോ? ഈ സര്‍ക്കാര്‍ അത് വിശദമായി പഠിക്കും': വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: 'LDF Govt Implementing Privatization Before Exiting, Yet Blaming UDF' Says CM VD Satheesan

dot image
To advertise here,contact us
dot image