മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ; സ്ഥാപിച്ചത് താൽകാലിക ജീവനക്കാരൻ, പരാതി നൽകി LDF അംഗങ്ങൾ

പഞ്ചായത്തിലെ വനിതാ ജീവനക്കാരാണ് ക്യാമറ കണ്ടെത്തിയത്

മാവൂർ പഞ്ചായത്ത് ഓഫീസിൽ രണ്ട് വർഷമായി ഒളിക്യാമറ; സ്ഥാപിച്ചത് താൽകാലിക ജീവനക്കാരൻ, പരാതി നൽകി LDF അംഗങ്ങൾ
dot image

കോഴിക്കോട്: മാവൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഒളിക്യാമറ വിവാദം. ഓഫീസിലെ താത്കാലിക ജീവനക്കാരനാണ് ക്യാമറ സ്ഥാപിച്ചത്. ഓഫീസിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷമായി ജീവനക്കാരന്റെ മൊബൈല്‍ ഫോണിലുണ്ട്. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആണ് ക്യാമറ വെച്ചത്. പഞ്ചായത്തിലെ വനിതാ ജീവനക്കാരാണ് ക്യാമറ കണ്ടെത്തിയത്.

വിവാദമായതിന് പിന്നാലെ ക്യാമറ അഴിച്ച് മാറ്റി. സംഭവത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. താത്കാലിക ജീവനക്കാരനെ പുറത്താക്കണമെന്നാണ് ആവശ്യം. കൂടുതല്‍ ഒളിക്യാമറകള്‍ ഓഫീസില്‍ ഉണ്ടെന്ന് സംശയിക്കുന്നതായും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിക്കുന്നു.

Content Highlights: Hidden Camera Controversy at Maavoor Panchayat Office

dot image
To advertise here,contact us
dot image