സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്; ഒരാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വരുന്ന ഒരാഴ്ച കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലേർട്ട്;  ഒരാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യത
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോഡ്, കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. കേരളത്തില്‍ വരുന്ന ഒരാഴ്ച കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

ഈ മാസം 28ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടാണ്. ജൂൺ 29ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ ദിവസം കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. അതിശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 30ന് മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലുളളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ്,കണ്ണൂര്‍,കോഴിക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും വയനാട് മുതല്‍ ഇടുക്കി വരെയുള്ള 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം


ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

Content Highlights: Kerala Rain Alert Updated: Yellow Alert in Five Districts, Heavy Rain Likely for a Week

dot image
To advertise here,contact us
dot image