രാജ്യാന്തര പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ; നേടിയത് പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം

ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജൂണ്‍ 23-ന് നടന്ന UITP Awards 2026 ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു

രാജ്യാന്തര പുരസ്‌കാര നിറവിൽ കൊച്ചി മെട്രോ; നേടിയത് പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം
dot image

കൊച്ചി: രാജ്യാന്തര പുരസ്‌കാര നിറവില്‍ കൊച്ചി മെട്രോ. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാര്‍ഡ് 2026-നാണ് മെട്രോ അര്‍ഹമായത്. മെട്രോ റെയില്‍, വാട്ടര്‍ മെട്രോ, ഫീഡര്‍ സര്‍വീസുകള്‍, നടപ്പാതകള്‍, സൈക്കിള്‍ സൗകര്യങ്ങള്‍ തുടങ്ങി വിവിധ ഗതാഗത സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതിക്കാണ് അംഗാകാരം ലഭിച്ചത്.

ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ജൂണ്‍ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്.

'Kochi Metro Rail: A Sustainable Multi Modal Integration Project for Better Connectivity' എന്ന പദ്ധതിക്കാണ് കെഎംആര്‍എല്ലിന് പുരസ്‌കാരം ലഭിച്ചത്. മെട്രോ റെയില്‍, കൊച്ചി വാട്ടര്‍ മെട്രോ, ഇലക്ട്രിക് ഫീഡര്‍ ബസുകള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സൈക്കിള്‍ ഷെയറിംഗ് സംവിധാനം, ഡിജിറ്റല്‍ മൊബിലിറ്റി സേവനങ്ങള്‍ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ച് യാത്രക്കാര്‍ക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കിയ പദ്ധതിയെന്ന നിലയിലാണ് ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത്.

പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പ്രതികിരച്ചു. 'കൊച്ചിക്കായി സംയോജിത ഗതാഗത ശൃംഖല സൃഷ്ടിക്കണമെന്ന കെ എം ആര്‍ എല്ലിന്റെ കാഴ്ചപ്പാടിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമാണിത്. ഈ നേട്ടം കെഎംആര്‍എല്ലിലെ ഓരോ ജീവനക്കാരുടെയും ഞങ്ങളുടെ സഹപങ്കാളികളുടെയും സുസ്ഥിര പൊതുഗതാഗത സംവിധാനത്തെ ഹൃദയപൂർവ്വം സ്വീകരിച്ച കേരള ജനതയുടെയും കൂട്ടായ വിജയമാണ്', അദ്ദേഹം പറഞ്ഞു.

Content Highlights:Kochi Metro Earns Global Recognition With International Awards

dot image
To advertise here,contact us
dot image