

ഇന്ത്യയില്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ പാമ്പുകടിയേറ്റ് മരിക്കുന്നു. ഗ്രാമങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും വനങ്ങള്‍ക്കും സമീപം താമസിക്കുന്നവര്‍ക്ക് ഈ അപകടസാധ്യത വളരെ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തില്‍ പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും അപകടകരമായ പ്രദേശങ്ങള്‍ തിരിച്ചറിയാനും അടിയന്തര സാഹചര്യങ്ങളില്‍ ഉചിതമായ നടപടിയെടുക്കാനും ചില പ്രത്യേക മൊബൈല്‍ ആപ്പുകള്‍ ഇപ്പോള്‍ ആളുകളെ സഹായിക്കുന്നു. ഏത് ആപ്പാണ് നിങ്ങളെ പാമ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതെന്നും, വീട്ടില്‍ പാമ്പ് കയറും മുമ്പ് അവ എങ്ങനെ നിങ്ങളെ അറിയിക്കുമെന്നും അറിയണമെന്നുണ്ടോ?

'ബിഗ് 4 മാപ്പര്‍ ആപ്പ് ' നിലവില്‍ ഏറ്റവും പ്രചാരമുള്ള, പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ആപ്പുകളില്‍ ഒന്നാണ്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷിത അതിന്റെ മാപ്പ് അധിഷ്ഠിത സംവിധാനമാണ്. ഇത് ഉപയോക്താക്കള്‍ക്ക് അവരുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ എവിടെയാണ് പാമ്പുകളുള്ളതെന്നും ഏതൊക്കെ പ്രദേശങ്ങളാണ് കൂടുതല്‍ അപകടകരമെന്നും മനസിലാക്കുന്നതിന് സഹായിക്കുന്നു. ഈ വിവരങ്ങള്‍ ആളുകളെ ജാഗ്രത പാലിക്കാനും അത്തരം പ്രദേശങ്ങളില്‍നിന്ന് ഒഴിവാകാനും സഹായിക്കുന്നു. വയലുകളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, വനങ്ങള്‍ക്ക് സമീപം താമസിക്കുന്ന ആളുകള്‍, രാത്രിയില്‍ പുറത്തിറങ്ങുന്നവര്‍ എന്നിവര്‍ക്ക് ഈ ആപ്പ് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ആപ്പ് ഒരു ജിപിഎസ് അധിഷ്ഠിത ലൊക്കേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നു. ഇതിലൂടെ അപകടകരമായ പ്രദേശങ്ങള്‍ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു.


കാണുന്ന പാമ്പ് വിഷമുള്ളതാണോ അല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ ഈ ആപ്പ് വിവിധ പാമ്പുകളെക്കുറിച്ചുള്ള ഫോട്ടോകളും വിവരങ്ങളും നല്‍കുന്നു. അതിലൂടെ പാമ്പുകളെ തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. കൂടാതെ, ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ വിഷപ്പാമ്പുകളെയും ഇത് കേന്ദ്രീകരിക്കുന്നു. മൂര്‍ഖന്‍, കോമണ്‍ ക്രെയ്റ്റ്, റസ്സല്‍സ് വൈപ്പര്‍, സോ-സ്‌കെയില്‍ഡ് വൈപ്പര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ക്ക് കാരണം ഈ പാമ്പുകളാണ്.
ഒരു വ്യക്തിയെ പാമ്പ് കടിച്ചാല്‍, അത്തരമൊരു സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് ഈ ആപ്പ് ഉടനടി ഉപദേശം നല്‍കുന്നു. ആരെയെങ്കിലും പാമ്പ് കടിച്ചാല്‍ പലരും വീട്ടുവൈദ്യമോ പരമ്പരാഗത രീതികളോ പിന്‍തുടരുകയാണ് ചെയ്യുന്നത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അത്തരം സാഹചര്യങ്ങളില്‍ ആപ്പ് ആളുകളെ ഉടന്‍ വൈദ്യസഹായം തേടാനും ശരിയായ പ്രഥമശുശ്രൂഷ നല്‍കാനും സഹായിക്കുന്നു.

ഈ ആപ്പുകള്‍ക്ക് പുറമേ, പാമ്പുകളെ കാണുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അംഗീകൃത പാമ്പ് രക്ഷാ സംഘങ്ങള്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് കൈമാറുന്ന സംവിധാനങ്ങള്‍ നിരവധി സംസ്ഥാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് പാമ്പിനെ സുരക്ഷിതമായി പിടികൂടാനും സംരക്ഷിക്കാനും സഹായിക്കുന്നു.
Content Highlights : Thousands of people are bitten by snakes every year in India. People living in rural areas, farms and near forests are at higher risk. 'Snake Alert App' can protect you from snakes